ADVERTISEMENT

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ ബംഗ്ലദേശിനെ തകർത്തെറിഞ്ഞ് ഫൈനലിലേക്ക് ഇന്ത്യൻ കുതിപ്പ്. ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശിനെ 51 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. 70 പന്തുകൾ ബാക്കി നിൽക്കെയായിരുന്നു ഇന്ത്യയുടെ എട്ടു വിക്കറ്റ് വിജയം. ഫൈനലിൽ ഇന്ന് നടക്കുന്ന പാക്കിസ്ഥാൻ– ശ്രീലങ്ക മത്സരത്തിലെ വിജയികളെ ഇന്ത്യ നേരിടും.

തിങ്കളാഴ്ച ഇന്ത്യൻ സമയം രാവിലെ 11.30നാണ് ഫൈനൽ‌ പോരാട്ടം. ടോസ് നേടിയ ബംഗ്ലദേശ് ഇന്ത്യയ്ക്കെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 17 പന്തിൽ 12 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ടീമില്‍ രണ്ടക്കം കടന്ന ഏകബാറ്ററും നിഗർ സുൽത്താനയാണ്. ബംഗ്ലദേശ് ടീം ഇന്നിങ്സിൽ ആകെ നേടിയത് നാലു ഫോറുകൾ‌ മാത്രമാണ്.

ഇന്ത്യയ്ക്കായി പൂജ വസ്ത്രകാർ നാലു വിക്കറ്റുകൾ വീഴ്ത്തി. ടിറ്റസ് സാധു, അമൻജ്യോത് കൗര്‍, രാജേശ്വരി ഗെയ്ക്‌വാദ്, ദേവിക വൈദ്യ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥനയെ തുടക്കത്തിൽതന്നെ ഇന്ത്യയ്ക്കു നഷ്ടമായി. 12 പന്തിൽ ഏഴ്  റണ്‍സാണ് ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്. ഓപ്പണർ ഷെഫാലി വർമയും (21 പന്തിൽ 17), ജെമീമ റോഡ്രിഗസും (15 പന്തില്‍ 20) ചേർന്നതോടെ ഇന്ത്യ അനായാസം വിജയത്തിലേക്കു കുതിച്ചു. മലയാളി താരം മിന്നു മണി ഇന്ത്യൻ ടീമിനായി കളിക്കാൻ ഇറങ്ങിയില്ല.

English Summary: India beat Bangladesh to reach Asian Games final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com