ADVERTISEMENT

മുംബൈ∙ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഉൾപ്പെടുത്തി. പരുക്കേറ്റ ഓൾറൗണ്ടർ അക്ഷർ പട്ടേലിനു പകരമാണ് അശ്വിനെ ടീമിലുൾപ്പെടുത്തിയത്. ലോകകപ്പിനുള്ള അന്തിമ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനദിനമായിരുന്നു ഇന്ന്. ഏഷ്യാ കപ്പ് ടൂർണമെന്റിനിടെയാണ് അക്ഷർ പട്ടേലിനു പരുക്കേറ്റത്.

ഓസ്ട്രേലിയൻ പരമ്പരയിലെ അവസാന ഏകദിനത്തിനുള്ള ടീമിൽ അക്ഷറിനെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരുക്ക് ഭേദമാകാത്തതിനാൽ കളിക്കാനായില്ല. ലോകകപ്പിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെ അക്ഷറിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഓസ്ട്രേലിയൻ പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ച അശ്വിൻ, നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു.

ഏഷ്യ കപ്പ് ഫൈനലിലും ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തിലും കളിച്ച വാഷിങ്ടൻ സുന്ദറിനു തിളങ്ങാനാകാതെ പോയതോടെയാണ് അശ്വിനു നറുക്ക് വീണത്. 2011ലും 2015ലും ഇന്ത്യയ്‌ക്കായി ലോകകപ്പ് കളിച്ച 37കാരനായ അശ്വിൻ, 2105ൽ എട്ട് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. 2011ൽ ലോകകപ്പ് നേടിയ ടീമിലുണ്ടായിരുന്ന രണ്ടു പേർ ഈ ലോകകപ്പിലും കളിക്കുമെന്ന പ്രത്യേകതയുമുണ്ട്– അശ്വിനും കോലിയും.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), വിരാട് കോലി, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, ആർ.അശ്വിൻ, ജസ്പ്രീത് ബുമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി

English Summary: India name replacement for injured all-rounder in World Cup squad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com