ADVERTISEMENT

1983 ലോകകപ്പ് ഹീറോയും ബിസിസിഐ പ്രസിഡന്റുമായ റോജർ ബിന്നി സംസാരിക്കുന്നു...

ഈ ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകൾ എത്രത്തോളമുണ്ട് ?

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ആയതിനാൽ ഇന്ത്യൻ ടീമിനു തന്നെയാണ് മുൻതൂക്കം. കളിക്കാരെല്ലാം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഏഷ്യാ കപ്പ് ജയം ആ ആത്മവിശ്വാസം വർധിപ്പിച്ചു. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് മികച്ച സാധ്യതയുള്ള ലോകകപ്പാണിത്.

1983 ഏകദിന ലോകകപ്പിലെ താരങ്ങളിൽ ഒരാളാണ് താങ്കൾ. അന്നത്തെ ഓർമകൾ

കപ്പ് നേടാൻ സാധിക്കുമെന്ന വിദൂര പ്രതീക്ഷപോലും ഞങ്ങൾക്കോ ഞങ്ങളെ അയച്ചവർക്കോ ഇല്ലായിരുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപിച്ചതോടെയാണ് എല്ലാം മാറിമറിഞ്ഞത്. ആ ജയമാണ് മുന്നോട്ടുള്ള ഞങ്ങളുടെ യാത്രയ്ക്ക് ശക്തിപകർന്നത്. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ.

ഇന്ത്യയിലെ ലോകകപ്പ് ടീം സന്തുലിതമാണോ?

ഹാർദിക് പാണ്ഡ്യ, ഷാർദൂൽ ഠാക്കൂർ, രവീന്ദ്ര ജഡേജ എന്നീ ഓൾ റൗണ്ടർമാരുടെ സാന്നിധ്യം ടീമിന് ഗുണം ചെയ്യും. സ്പെഷലിസ്റ്റ് ബാറ്റർ, അല്ലെങ്കിൽ ബോളർ എന്ന രീതി ഇപ്പോഴില്ല. ബാറ്റും ബോളും ചെയ്യാൻ സാധിക്കുന്ന താരങ്ങൾ ടീമിൽ വേണം. ഒന്നിൽ കൂടുതൽ സ്പെഷലിസ്റ്റ് ബോളർമാർ ഉൾപ്പെടുന്നത് ആഡംബരകുമെന്നാണ് എന്റെ തോന്നൽ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ കാര്യമായ പ്രശ്നങ്ങളില്ല.

English Summary : BCCI President roger binny speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com