ADVERTISEMENT

തിരുവനന്തപുരം∙ കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക–അഫ്ഗാനിസ്ഥാൻ ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരം കനത്ത മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇന്നു പുലർച്ചെ മുതൽ പ്രദേശത്ത് ശക്തമായ മഴയാണ്. മഴ തോരാത്തതിനാൽ ടോസ് പോലും ഇടാൻ സാധിച്ചില്ല. ഉച്ചയ്ക്ക് 2നാണ് മത്സരം ആരംഭിക്കേണ്ടിയിരുന്നത്. മൂന്നു മണിക്കും മൂന്നരയ്ക്കും അംപയർമാർ പിച്ച് പരിശോധിച്ചെങ്കിലും ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നതിനാൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ ഓസ്ട്രേലിയയും നെതർലൻഡ്‌സും തമ്മിലാണ് കര്യവട്ടത്തെ അടുത്ത സന്നാഹ മത്സരം. ഒക്ടോബർ 2, 3 തീയതികളിലും മത്സരമുണ്ട്. 3ന് ഇന്ത്യയും നെതർലൻഡ‍്സും തമ്മിലാണ് മത്സരം. ന്യൂസീലൻഡിനെതിരെയാണ് ദക്ഷിണാഫ്രിക്കയുടെ അടുന്ന സന്നാഹ മത്സരം. അഫ്ഗാനിസ്ഥാൻ ശ്രീലയങ്കയെ നേരിടും. ദക്ഷിണാഫ്രിക്കൻ നായകൻ ടെംബ ബവൂമ കുടുംബകാരണങ്ങളാൽ നാട്ടിലേക്കു മടങ്ങിയതിനാൽ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനായ എയ്ഡൻ മാർക്രം ആണ് ടീമിനെ നയിക്കുന്നത്. സന്നാഹ മത്സരങ്ങൾക്കു ശേഷമേ ബവൂമ മടങ്ങിയെത്തുകയുള്ളൂ.

മറ്റു രണ്ടു സന്നാഹ മത്സരങ്ങളിൽ, ന്യൂസീലൻഡിനെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം. ഗുവാഹത്തിയിൽ, ബംഗ്ലദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു.

English Summary: ICC World Cup Warm-up games- Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com