ADVERTISEMENT

ഹാങ്ചോ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ പാക്കിസ്ഥാനു നിരാശ മാത്രം ബാക്കി. വെങ്കല മെഡലിനായുള്ള മത്സരത്തിൽ ബംഗ്ലദേശ് പാക്കിസ്ഥാനെ കീഴടക്കി. വെള്ളിയാഴ്ച നടന്ന സെമി ഫൈനലിൽ പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനോടും തോറ്റിരുന്നു. വെങ്കലം നേടാമെന്ന പ്രതീക്ഷയുമായി ഇറങ്ങിയ പാക്കിസ്ഥാനെ ശനിയാഴ്ച ആറു വിക്കറ്റിനാണ് ബംഗ്ലദേശ് വീഴ്ത്തിയത്. മഴ മൂലം വൈകിയാണ് മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടം തുടങ്ങിയത്.

ഇരു ടീമുകള്‍ക്കും അഞ്ച് ഓവറുകൾ വീതമായി വെട്ടിച്ചുരുക്കിയാണ് മത്സരം പൂർത്തിയാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 48 റൺസ്. പാക്ക് ഇന്നിങ്സിനു ശേഷം വീണ്ടും മഴയെത്തി. പിന്നീട് കളി തുടങ്ങിയപ്പോൾ ബംഗ്ലദേശിന്റെ വിജയ ലക്ഷ്യം അഞ്ച് ഓവറിൽ 65 റൺസായി പുനർനിര്‍ണയിച്ചു. ആദ്യ നാല് ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 45 റൺസാണു ബംഗ്ലദേശ് അടിച്ചെടുത്തത്.

അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 20 റൺസ്. സുഫിയാൻ മുഖിം എറിഞ്ഞ ഓവറിൽ യാസിർ അലി രണ്ട് സിക്സറുകളും രണ്ടുവട്ടം ഡബിളും ഓടിയെടുത്തു. അഞ്ചാം പന്തിൽ യാസിർ അലി ബോൾ‍ഡായി. എന്നാൽ അവസാന പന്തില്‍ ഫോറടിച്ച് റകിബുൽ ഹസൻ ബംഗ്ലദേശിനെ വിജയത്തിലെത്തിച്ചു. ബംഗ്ലദേശിനായി അഫീഫ് ഹുസൈൻ (11 പന്തിൽ 20), യാസിർ അലി (16 പന്തിൽ 34) എന്നിവർ തിളങ്ങി.

English Summary:

Pakistan vs Bangladesh Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com