ADVERTISEMENT

ന്യൂഡൽഹി ∙ ന്യൂസീലൻഡിന്റെ മിച്ചൽ സാന്റ്നറാണ് ലോകത്തിലെ ഏറ്റവും മികച്ച ഇടംകയ്യൻ സ്പിന്നറെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഗൗതം ഗംഭീർ. ഇത്തവണത്തെ ലോകകപ്പിൽ ന്യൂസീലൻഡിന്റെ മുന്നേറ്റത്തിൽ സാന്റ്നറുടെ പ്രകടനം നിർണായകമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പന്തില്‍ കളിക്കാൻ ബാറ്റർമാർ ഏറെ ബുദ്ധിമുട്ടുന്നുണ്ടെന്നും ഗംഭീർ പറഞ്ഞു. ഇന്ത്യൻ സ്പിന്നർ രവിന്ദ്ര ജഡേജയുടെ ബോളിങ് മികവ് ചർച്ചയാകുന്നതിനിടെയാണ് ഗംഭീര്‍ തന്‍റെ നിരീക്ഷണവുമായി രംഗത്തു വന്നിരിക്കുന്നത്. 

ടൂർണമെന്റിൽ നാല് മത്സരങ്ങളിൽനിന്നായി 11 വിക്കറ്റാണ് സാന്റ്നർ നേടിയിട്ടുള്ളത്. ന്യൂസീലൻഡിനായി 99 ഏകദിന മത്സരങ്ങളിൽനിന്ന് സാന്റ്നർ 102 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. അതേസമയം സാന്റ്നർ ഐപിഎൽ മത്സരങ്ങളിൽ കളിച്ചിട്ടുള്ളതിനാൽ ഇന്ത്യന്‍ സാഹചര്യത്തിൽ നന്നായി പന്തെറിയാനാവുന്നുണ്ടെന്ന് ന്യൂസീലൻഡ് ക്യാപ്റ്റൻ ടോം ലാഥം പറയുന്നു. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമാണ് സാന്റ്നർ. 

ധരംശാലയിൽ ഇന്ന് നടക്കുന്ന മത്സരത്തിലും സാന്റ്നർക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് ന്യൂസീലൻഡ് ക്യാപ്റ്റൻ. സ്പിന്നർമാർക്ക് അനുകൂലമാകുന്ന പിച്ചാണിവിടെയുള്ളതെന്നും ടോം ലാഥം പറയുന്നു. അതേസമയം ഐസിസി ടൂർണമെന്റുകളിൽ ന്യൂസീലൻഡിനെതിരെ പൊതുവെ തോൽവി വഴങ്ങുന്നതിന്റെ ആശങ്കയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. 

English Summary:

Not Ravindra Jadeja, Gautam Gambhir Picks Mitchell Santner as Best Left Arm Spinner in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com