ADVERTISEMENT

ന്യൂഡൽഹി∙ സമയത്ത് ക്രീസിൽ നിലയുറപ്പിക്കാത്തതിന്റെ പേരിലുള്ള പുറത്താകൽ രാജ്യാന്തര ക്രിക്കറ്റിൽ ആദ്യമാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിന് ഇതു പുതുമയല്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുൻപ് 6 തവണ ‘ടൈംഡ് ഔട്ട്’ പുറത്താകലുണ്ടായിട്ടുണ്ട്. അതിലൊന്ന് ഇന്ത്യയിലായിരുന്നു. 1997ൽ ഒഡീഷയ്ക്കെതിരായ മത്സരത്തിനിടെ ത്രിപുര ബാറ്റർ ഹെർമുലാൽ യാദവാണ് ഇത്തരത്തിൽ പുറത്തായത്. 

ഗാംഗുലിയെ പുറത്താക്കാതെ സ്മിത്ത്

2007ൽ സെഞ്ചൂറിയനിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ‘ടൈംഡ് ഔട്ട്’ പുറത്താകലിന്റെ വക്കിലായിരുന്നു ഇന്ത്യൻ താരം സൗരവ് ഗാംഗുലി. തുടരെ 2 ഓപ്പണർമാരെ നഷ്ടപ്പെട്ട ഇന്ത്യയ്ക്കായി തുടർന്നു ബാറ്റിങ്ങിന് ഇറങ്ങേണ്ടത് നാലാം നമ്പർ ബാറ്ററായ സച്ചിൻ തെൻഡുക്കറായിരുന്നു. എന്നാൽ ഇന്നിങ്സ് ബ്രേക്ക് അവസാനിക്കുന്നതിന് തൊട്ടുമുൻപ് 18 മിനിറ്റ് സച്ചിൻ ഫീൽഡിങ്ങിൽ നിന്നു പിൻമാറിയിരുന്നു. 

അതിനാൽ നിയമാവലി അനുസരിച്ച് ഇന്ത്യൻ ബാറ്റിങ്ങിന്റെ ആദ്യ 18 മിനിറ്റിനുശേഷമേ സച്ചിന് ബാറ്റിങ്ങിന് ഇറങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ഇതു കുറച്ചുനേരം ഇന്ത്യൻ ഡ്രസിങ് റൂമിൽ അനിശ്ചിതത്വം സൃഷ്ടിച്ചു. ഒടുവിൽ നാലാം നമ്പർ ബാറ്ററായി സൗരവ് ഗാംഗുലി ക്രീസിലെത്തിയത് 6 മിനിറ്റിനുശേഷം. പക്ഷേ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഗ്രേയിം സ്മിത്ത് ടൈംഡ് ഔട്ട് അപ്പീൽ ചെയ്തില്ല.

എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയതിനെക്കുറിച്ച് മത്സര ശേഷം ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബുൽ ഹസൻ തന്നെ പ്രതികരിച്ചു. മാത്യൂസിനെതിരെ ടൈംഡ് ഔട്ടിന് നീങ്ങാൻ മറ്റൊരു താരം തന്നെ ഉപദേശിച്ചതാണെന്ന് ഷാക്കിബ് വ്യക്തമാക്കി.‘‘എയ്ഞ്ചലോ മാത്യൂസ് ക്രീസിലെത്താൻ വൈകിയപ്പോൾ ഫീൽഡർമാരിൽ ഒരാൾ എന്റെ അടുത്തെത്തി, ഇപ്പോൾ ഞാൻ അപ്പീൽ ചെയ്താൽ ഔട്ടാകുമെന്നു പറഞ്ഞു. അതോടെയാണ് ഞാൻ അപ്പീൽ ചെയ്യാൻ തീരുമാനിച്ചത്. ആ തീരുമാനം ശരിയാണോ തെറ്റാണോ എന്ന ചോദ്യത്തിന് എനിക്കുത്തരമില്ല. പക്ഷേ, നിയമം അതു ശരിവയ്ക്കുന്നു. എന്റെ ടീമിന്റെ വിജയമാണ് എനിക്കു പ്രധാനം.’’– ഷാക്കിബുൽ ഹസൻ പറഞ്ഞു.

English Summary:

Timed out not new in cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com