ബാബറിനെ മാത്രം വിമർശിക്കരുത്, എല്ലാവർക്കും ഉത്തരവാദിത്തമെന്ന് ഷദാബ് ഖാൻ
Mail This Article
×
കൊൽക്കത്ത ∙ ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിനെതിരായ വിമർശനങ്ങളിൽ ക്യാപ്റ്റൻ ബാബർ അസമിനെ പിന്തുണച്ച് പാക്കിസ്ഥാൻ വൈസ് ക്യാപ്റ്റൻ ഷദാബ് ഖാൻ. ടീമിന്റെ മോശം പ്രകടനത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ക്യാപ്റ്റന്റെ ചുമലിൽ വയ്ക്കുന്ന സമീപനം മാറണം. തോൽവിയിൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. ക്യാപ്റ്റനെന്ന നിലയിൽ ബാബർ ടീമിനെ മികച്ച രീതിയിൽ നയിച്ചു. എന്നാൽ താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ നിരാശപ്പെടുത്തി. പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാനും ടീമിനു വലിയ സംഭാവനകൾ നൽകാനും എനിക്കും കഴിഞ്ഞില്ല– ഷദാബ് പറഞ്ഞു.
English Summary:
Don't just criticize Babar; Shadab Khan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.