ഇംഗ്ലണ്ട് ടീമിന് എന്നെ ആവശ്യമില്ലെന്നു തോന്നി, വിരമിക്കലിൽനിന്നു പിന്നോട്ടില്ലെന്നു ഡേവിഡ് വില്ലി
Mail This Article
×
കൊൽക്കത്ത ∙ ഇംഗ്ലണ്ട് ടീമിൽ ഒരു ആവശ്യക്കാരനല്ലെന്ന തോന്നലാണ് വിരമിക്കൽ തീരുമാനത്തിലേക്കു തന്നെ നയിച്ചതെന്ന് പേസർ ഡേവിഡ് വില്ലി. അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം നടത്തി. പക്ഷേ കൂടുതൽ സമയവും ബെഞ്ചിൽ ഇരിക്കേണ്ട അവസ്ഥയായിരുന്നു. ഇംഗ്ലണ്ട് ബോർഡിന്റെ വാർഷിക കരാറിൽ ഉൾപ്പെടുത്താതെ പോയ ലോകകപ്പ് ടീമിലെ ഏക അംഗവും ഞാനാണ്– പാക്കിസ്ഥാനെതിരായ മത്സരശേഷം വില്ലി പറഞ്ഞു.
ഈ ലോകകപ്പിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച ഡേവിഡ് വില്ലി പാക്കിസ്ഥാനെതിരായ അവസാന മത്സരത്തിൽ 3 വിക്കറ്റ് നേടി പ്ലെയർ ഓഫ് ദ് മാച്ചായിരുന്നു. അവസാന മത്സരത്തിൽ തിളങ്ങിയെങ്കിലും വിരമിക്കൽ തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു വില്ലി പറഞ്ഞു.
English Summary:
There is no going back on the decision to retire, David Willey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.