ഹെഡ് ഓർ ടെയ്ൽ: നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ത്യ – ഓസ്ട്രേലിയ ഫൈനലിൽ ആരെ പിന്തുണയ്ക്കും?
Mail This Article
ഒന്നര മാസത്തിനും 47 മത്സരങ്ങൾക്കും ശേഷം ഏകദിന ലോകകപ്പ് ഒരു ദിവസത്തേക്കും ഒരു മത്സരത്തിലേക്കും ചുരുങ്ങുമ്പോൾ എല്ലാ കണ്ണുകളും ഫൈനൽ വേദിയായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലേക്ക്. സ്റ്റേഡിയത്തിന്റെ മണ്ണും മനസ്സും ആർക്കൊപ്പമാകും? എന്തൊക്കെയാണ് സ്റ്റേഡിയത്തിന്റെ പ്രത്യേകതകൾ? പിച്ചിന്റെ സ്വഭാവമെന്ത്? ടോസ് നേടിയാൽ ടീമുകൾ എന്തു തിരഞ്ഞെടുക്കണം ? ലോകകപ്പിൽ ഇതുവരെ ഇവിടെ നടന്ന മത്സരങ്ങളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ...
ടോസ് കിട്ടിയാൽ
ലോകകപ്പിൽ ഇതുവരെ അഹമ്മദാബാദിൽ നടന്നത് 4 മത്സരങ്ങൾ. ഇതിൽ മൂന്നിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു. എന്നാൽ ആദ്യം ബാറ്റു ചെയ്തു വിജയിച്ച ഏക ടീം ഓസ്ട്രേലിയയാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്തു നേടിയ 286 റൺസ് ഓസീസ് വിജയകരമായി പ്രതിരോധിച്ചു.
∙ ഈ ലോകകപ്പിൽ ഇവിടത്തെ ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ: 251
∙ ഉയർന്ന ടീം സ്കോർ: ഓസ്ട്രേലിയ 286 Vs ഇംഗ്ലണ്ട്
പേസ് തിളങ്ങുമോ?
4 മത്സരങ്ങളിലായി ആകെ വീണത് 58 വിക്കറ്റുകൾ. ഇതിൽ 35 വിക്കറ്റുകളും പേസ് ബോളർമാർക്ക്.
പേസ് ബോളിങ് ഇക്കോണമി @ അഹമ്മദാബാദ്: ഗുഡ് ലെങ്ത് – 4.5, ഷോട് ബോൾ – 5.8, ഫുൾ ലെങ്ത് – 8.8
സ്പിൻ വാഴുമോ
മത്സരങ്ങളുടെ ആദ്യ ഇന്നിങ്സിൽ കൂടുതൽ മികവു കാട്ടുന്ന സ്പിൻ ബോളർമാർക്ക് ഈ ഗ്രൗണ്ടിലെ രണ്ടാം ഇന്നിങ്സ് നല്ല രാശിയല്ല. ഈ ലോകകപ്പിൽ ഇതുവരെ 22 വിക്കറ്റുകളാണ് സ്പിൻ ബോളർമാരുടെ നേട്ടം. അതിൽ 14 വിക്കറ്റുകളും ആദ്യ ഇന്നിങ്സ് ബോളിങ്ങിലാണ്. ആദ്യ ഇന്നിങ്സിൽ ബോളിങ് ശരാശരി 25.78 ആണെങ്കിൽ രണ്ടാം ഇന്നിങ്സിൽ അത് 55.25 ആണ്.
സ്പിൻ ബോളിങ് @ അഹമ്മദാബാദ്
ആദ്യ ഇന്നിങ്സ്:
ഓവർ : 77.2
റൺസ്: 361
വിക്കറ്റ്: 14
ശരാശരി: 25.78
ഇക്കോണമി: 4.66
ഏതു കൈ തുണയ്ക്കും?
ലോകകപ്പിൽ ഇതുവരെ ഇവിടെ ബാറ്റ് ചെയ്ത 70 പേരിൽ 22 പേർ ഇടംകൈ ബാറ്റർമാർ. ഇവിടെ പിറന്ന 2 സെഞ്ചറികളും നേടിയത് ഇടംകൈ ബാറ്റർമാരാണ്.
വലംകൈ ബാറ്റർമാർ: 48
ആകെ റൺസ്: 1222
ബാറ്റിങ് ശരാശരി: 29.80
ഉയർന്ന സ്കോർ: 97
സെഞ്ചറി: 0
ഇടംകൈ ബാറ്റർമാർ: 22
റൺസ്: 688
ബാറ്റിങ് ശരാശരി: 29.80
ഉയർന്ന സ്കോർ: 152
സെഞ്ചറി: 2
11 പിച്ചുകളാണ് ഇവിടെയുള്ളത്. അതിൽ 5 എണ്ണം കറുത്ത മണ്ണിലും ആറെണ്ണം ചെമ്മണ്ണ് കലർത്തിയുമാണ് ഒരുക്കിയിരിക്കുന്നത്.
ഏകദിനം
മത്സരം: 30
ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ ജയം: 15
ശരാശരി ഒന്നാം ഇന്നിങ്സ് സ്കോർ: 237
ഉയർന്ന ടീം സ്കോർ: ദക്ഷിണാഫ്രിക്ക (365, Vs ഇന്ത്യ, 2010)
ഉയർന്ന വ്യക്തിഗത സ്കോർ: ഡെവൻ കോൺവേ (ന്യൂസീലൻഡ്), 152* Vs ഇംഗ്ലണ്ട് 2023
മികച്ച ബോളിങ് : പ്രസിദ്ധ് കൃഷ്ണ (ഇന്ത്യ), 4–12, Vs വെസ്റ്റിൻഡീസ്, 2022
ലോകകപ്പ്
1987, 1996, 2011, 2023 ലോകകപ്പുകളിൽ മത്സരവേദി.
2011 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ തോൽപിച്ചത് ഇവിടെ. 53 മുതൽ 74 മീറ്റർ വരെയാണ് സ്റ്റേഡിയത്തിലെ ബൗണ്ടറി ദൂരം.
സ്റ്റേഡിയം റെക്കോർഡുകൾ
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം. 1,32,000 കാണികളെ ഉൾക്കൊള്ളാം. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയം രണ്ടാം സ്ഥാനത്ത്.
പുതുക്കിപ്പണിത സ്റ്റേഡിയം 2021 ഫെബ്രുവരി 24ന് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് മൽസരത്തോടെ വീണ്ടും സജീവമായി. പഴയ സർദാർ പട്ടേൽ സ്റ്റേഡിയത്തിൽ നടന്നത് 12 ടെസ്റ്റ്, 23 ഏകദിനങ്ങൾ, ഒരു ട്വന്റി20 എന്നിവയാണ്. നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇതുവരെ 3 ടെസ്റ്റ്, 7 ഏകദിനം, 6 ട്വന്റി20.
ചരിത്ര നിമിഷങ്ങൾ
∙ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരൻ എന്ന റെക്കോർഡ് കപിൽ സ്വന്തമാക്കിയത് ഇവിടെ (1993–94)
∙ സുനിൽ ഗാവസ്കർ ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ച വേദി. രാജ്യാന്തര ക്രിക്കറ്റിൽ 10,000 റൺസ് തികച്ച ആദ്യ താരം (1986-87)
∙ സച്ചിൻ തെൻഡുൽക്കറുടെ കരിയറിലെ ആദ്യ ടെസ്റ്റ് ഇരട്ട സെഞ്ചറിക്കു വേദി.