ADVERTISEMENT

അഹമ്മദാബാദ്∙ വിക്കറ്റ് കീപ്പിങ്ങിൽ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് തകർത്ത് കെ.എൽ. രാഹുൽ. ഏകദിന ലോകകപ്പിന്റെ ഒരു എഡിഷനിൽ കൂടുതൽ പുറത്താക്കലുകൾ നടത്തിയ ഇന്ത്യൻ താരമെന്ന റെക്കോർഡാണ് രാഹുൽ സ്വന്തമാക്കിയത്. 2023 എഡിഷനിൽ 17 പുറത്താക്കലുകളിലാണ് രാഹുൽ പങ്കാളിയായത്.

ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിൽ ജസ്പ്രീത് ബുമ്രയുടെ പന്തിൽ മിച്ചൽ മാർഷിനെ പുറത്താക്കിയതോടെ രാഹുൽ കീപ്പിങ് റെക്കോർഡ് സ്വന്തം പേരിലാക്കി. ലോകകപ്പിൽ 16 ക്യാച്ചുകളാണ് വിക്കറ്റിനു പിന്നിൽനിന്ന് രാഹുൽ പിടിച്ചെടുത്തത്, ഒരു സ്റ്റംപിങ്ങും നടത്തി. ദക്ഷിണാഫ്രിക്കയിൽ നടന്ന 2003 ലോകകപ്പിലാണ് രാഹുൽ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി തിളങ്ങിയത്.

നിലവിൽ ഇന്ത്യൻ ടീമിന്റെ പരിശീലകനായ രാഹുൽ ദ്രാവിഡിന്റെ റെക്കോർഡ് സ്വന്തം നാട്ടുകാരനായ താരം തന്നെ പഴങ്കഥയാക്കിയെന്ന പ്രത്യേകതയും ഇതിനുണ്ട്. 2015 ലോകകപ്പിൽ 15 പുറത്താക്കലുകൾ നടത്തിയ എം.എസ്. ധോണിയാണ് ഇക്കാര്യത്തിൽ മൂന്നാമതുള്ള ഇന്ത്യൻ താരം. ഫൈനലിൽ കെ.എൽ. രാഹുൽ ബാറ്റിങ്ങിലും തിളങ്ങിയിരുന്നു. 107 പന്തുകൾ നേരിട്ട താരം 66 റണ്‍സെടുത്താണു പുറത്തായത്. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് ക്യാച്ചെടുത്ത് രാഹുലിനെ മടക്കി.

English Summary:

Rahul breaks Dravid’s record for most wicketkeeper dismissals in single World Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com