ADVERTISEMENT

അഹമ്മദാബാദ്∙ ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ കമന്ററിക്കിടെ അനുഷ്ക ശർമ, ആതിയ ഷെട്ടി എന്നിവരെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ വിവാദത്തിലായി ഹർഭജൻ സിങ്. ലോകകപ്പ് ക്രിക്കറ്റിൽ ഹിന്ദി കമന്ററി പറയുന്ന സംഘത്തിൽ മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിങ്ങുമുണ്ട്. നടിയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്ക ശർമയും കെ.എൽ. രാഹുലിന്റെ ഭാര്യ ആതിയ ഷെട്ടിയും മത്സരത്തിനിടെ സംസാരിക്കുന്നതു ബ്രോഡ്‍കാസ്റ്റിങ്ങിനിടെ കാണിച്ചിരുന്നു.

രാഹുലും കോലിയും ബാറ്റു ചെയ്യുമ്പോഴായിരുന്നു ക്യാമറ ഇരുവര്‍ക്കും നേരെ തിരിഞ്ഞത്. ഈ സമയത്ത് ഇവര്‍ എന്താണു സംസാരിക്കുന്നതെന്നായിരുന്നു ഹർഭജന്റെ പ്രതികരണം.  ‘‘ഈ സംസാരം ക്രിക്കറ്റിനെക്കുറിച്ചാണോ, അല്ല സിനിമയെപ്പറ്റിയാണോ എന്നാണു ഞാൻ ചിന്തിക്കുന്നത്. എന്തെന്നാൽ ക്രിക്കറ്റിനെപ്പറ്റി അവർക്ക് എത്രത്തോളം അറിവുണ്ടെന്ന കാര്യത്തിൽ എനിക്ക് ഉറപ്പില്ല.’’– എന്നായിരുന്നു ഹർഭജന്റെ വാക്കുകൾ. ഇതിന്റെ ദൃശ്യങ്ങൾ വൈറലായതോടെ രൂക്ഷവിമര്‍ശനമാണ് ഹർഭജൻ സിങ്ങിനെതിരെ ഉയരുന്നത്.

മുൻ ഇന്ത്യൻ താരം മാപ്പു പറയണമെന്ന് ആരാധകർ എക്സ് പ്ലാറ്റ്ഫോമിൽ ആവശ്യമുന്നയിച്ചു. ഹർഭജന്റെ വാക്കുകൾ സ്ത്രീവിരുദ്ധമാണെന്നും വിമർശനമുയരുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹർഭജൻ സിങ് വിവാദത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ലോകകപ്പ് ഫൈനലിൽ ആറു വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 240 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 43 ഓവറിൽ ഓസ്ട്രേലിയ വിജയലക്ഷ്യത്തിലെത്തി. ഏകദിന ലോകകപ്പിൽ ഓസീസിന്റെ ആറാം കിരീടമാണ് അഹമ്മദാബാദിൽ ഞായറാഴ്ച സ്വന്തമാക്കിയത്.

English Summary:

Harbhajan Singh faces backlash over comment about Anushka Sharma, Athiya Shetty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com