ADVERTISEMENT

അഹമ്മദാബാദ് ∙ ലോകകപ്പ് ഫൈനൽ തോൽവിക്കുശേഷം ഇന്ത്യൻ ഡ്രസിങ് റൂമിലെ കാഴ്ച ഹൃദയഭേദകമായിരുന്നെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ്. ‘കളിക്കാരെല്ലാം മാനസികമായി തകർന്ന അവസ്ഥയിലാണ്. ഈ ലോകകപ്പിനായി അവർ നടത്തിയ കഠിനാധ്വാനങ്ങളെല്ലാം കണ്ടറിഞ്ഞയാളാണ് ഞാൻ. ഈ സാഹചര്യത്തിൽ അവരെ അഭിമുഖീകരിക്കേണ്ടിവന്നത് വളരെ ബുദ്ധിമുട്ടേറിയ അനുഭവമായിരുന്നു. 

പരിശീലക സ്ഥാനത്തു തുടരുമോ ഇല്ലയോ എന്ന് ഇപ്പോൾ പറയാനാകില്ല. ഈ ലോകകപ്പിലെ  ടീമിന്റെ പ്രകടനം മാത്രമാണ് ഇപ്പോൾ  മനസ്സിലുള്ളത്. മറ്റു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാൻ ഇനിയും സമയമുണ്ട് – ദ്രാവിഡ് പറഞ്ഞു.

English Summary:

Team mentally broken after world cup final defeat, says coach Rahul Dravid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com