ലോകകപ്പ് മത്സരങ്ങൾ നേരിട്ടു കണ്ടവർ 1,25,0307; ഒരു മാച്ചിൽ ശരാശരി 26,000 കാണികൾ വീതം
Mail This Article
×
അഹമ്മദാബാദ് ∙ രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡുകൾ പലതും തിരുത്തിക്കുറിച്ച 2023 ഏകദിന ലോകകപ്പ്, കാണികളുടെ എണ്ണത്തിലും റെക്കോർഡിട്ടു. 6 ആഴ്ച നീണ്ടുനിന്ന ലോകകപ്പിനിടെ 1,25,0307 കാണികൾ സ്റ്റേഡിയങ്ങളിലെത്തി മത്സരങ്ങൾ കണ്ടു. ഐസിസി ടൂർണമെന്റുകളുടെ ചരിത്രത്തിലെ സർവകാല റെക്കോർഡാണിത്.
10,16,420 കാണികളെത്തിയ 2015 ഏകദിന ലോകകപ്പായിരുന്നു ഇതിനു മുൻപ് കൂടുതൽ കാണികളെത്തിയ ലോകകപ്പ് ടൂർണമെന്റ്. എന്നാൽ ഇത്തവണ നോക്കൗട്ട് മത്സരങ്ങൾ തുടങ്ങും മുൻപേ ഈ കണക്ക് തിരുത്തപ്പെട്ടിരുന്നു.
48 മത്സരങ്ങൾ നടന്ന 13–ാമത് ഏകദിന ലോകകപ്പിൽ ഒരു മത്സരത്തിൽ ശരാശരി 26,000 കാണികളെത്തിയതായാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ കണക്ക്.
English Summary:
Record viewers for ODI World Cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.