ADVERTISEMENT

ചെന്നൈ ∙ മത്സരാധിക്യം മൂലം ഫിറ്റ്നസ് വെല്ലുവിളിയായതിനാൽ, ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് അടുത്ത സീസൺ ഐപിഎൽ ട്വന്റി20യിൽ കളിക്കില്ലെന്നു പ്രഖ്യാപിച്ചു. സ്റ്റോക്സിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2023 ഐപിഎലിനു മുൻപ് 16.25 കോടി രൂപയ്ക്കു ചെന്നൈ ടീമിലെത്തിയ സ്റ്റോക്സ് 2 മത്സരങ്ങൾ കളിച്ചതിനുശേഷം കാൽമുട്ടിലെ പരുക്കിന്റെ ചികിൽസയ്ക്കായി വിശ്രമമെടുത്തിരുന്നു. ഐപിഎലിനു മുൻപ് ഇന്ത്യയ്ക്കെതിരെ 5 മത്സര ടെസ്റ്റ് പരമ്പരയും ഐപിഎൽ കഴിഞ്ഞാലുടൻ ട്വന്റി20 ലോകകപ്പുമുള്ളതിനാലാണ് മുപ്പത്തിരണ്ടുകാരൻ സ്റ്റോക്സ് ഐപിഎലിൽനിന്നു മാറിനിൽക്കാൻ തീരുമാനിച്ചത്.

English Summary:

Ben Stokes to leave IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com