ഇന്ത്യൻ ടീം വിട്ടാൽ ദ്രാവിഡ് വീണ്ടും ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക്, ഐപിഎല്ലിലും സാധ്യത
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലന സ്ഥാനമൊഴിയാൻ രാഹുൽ ദ്രാവിഡ്. വിവിഎസ് ലക്ഷ്മൺ പിൻഗാമിയായി എത്തുമെന്ന് സൂചന. ഏകദിന ലോകകപ്പോടെ ദ്രാവിഡിന്റെ കരാർ കാലാവധി അവസാനിച്ചിരുന്നു. പരിശീലകസ്ഥാനത്തു തുടരാൻ താൽപര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ നാഷനൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) പദവികളിലേക്കോ ഏതെങ്കിലും ഐപിഎൽ ടീമുകളുടെ തലപ്പത്തേക്കോ ദ്രാവിഡ് തിരിച്ചെത്തിയേക്കും. ഓസ്ട്രേലിയയുമായുള്ള പരമ്പരയിൽ ടീമിന്റെ പരിശീലകനായ എൻസിഎ ഹെഡ് വിവിഎസ് ലക്ഷ്മൺ ദ്രാവിഡ് സ്ഥാനമൊഴിയുന്നതിനു പിന്നാലെ ഫുൾടൈം കോച്ചായി ചുമതലയേൽക്കാനാണ് സാധ്യത.
English Summary:
Rahul Dravid to leave the position of Indian cricket team coach
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.