ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ നായകൻ രോഹിത് ശർമ തന്റെ രാജ്യാന്തര ട്വന്റി20 കരിയർ അവസാനിപ്പിച്ചെന്ന് സൂചന നൽകി ബിസിസിഐ അധികൃതർ. രോഹിത് ഇനി ട്വന്റി20 മത്സരങ്ങൾ കളിക്കില്ലെന്നും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ കരിയർ സംബന്ധിച്ച് സിലക്ടർമാരുമായി നേരത്തേ ചർച്ച നടത്തിയിരുന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

2022 നവംബറിൽ ട്വന്റി20 ലോകകപ്പ് സെമിഫൈനലിലെ തോൽവിക്കുശേഷം രോഹിത് ഈ ഫോർമാറ്റിൽ നിന്നു വിട്ടുനിൽക്കുകയാണ്. 148 മത്സരങ്ങളിൽ നിന്ന് 4 സെഞ്ചറിയടക്കം 3853 റൺസാണ് രാജ്യാന്തര ട്വന്റി20യിൽ ഇന്ത്യൻ നായകന്റെ നേട്ടം.ജോലി ഭാരം കുറച്ച് രാജ്യാന്തര ക്രിക്കറ്റി‍ൽ തുടരാനാണ് രോഹിത് ആലോചിക്കുന്നതെന്നും ഏകദിന മത്സരങ്ങളെക്കാൾ ടെസ്റ്റ് ക്രിക്കറ്റിലാകും ഇനി കൂടുതൽ ശ്രദ്ധ പതിപ്പിക്കുകയെന്നും ബിസിസിഐ വൃത്തങ്ങൾ പറയുന്നു.

2024 മാർച്ച് വരെ ഇന്ത്യയ്ക്ക് 7 ടെസ്റ്റ് മത്സരങ്ങളാണ് ബാക്കിയുളളത്. 2025 ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യയെ കിരീടത്തിലേക്കു നയിക്കുകയെന്നതാണ് മുപ്പത്താറുകാരൻ രോഹിത്തിനു മുന്നിലുള്ള പ്രധാന ലക്ഷ്യം.

English Summary:

Rohit Sharma to stay away from t20i

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com