ADVERTISEMENT

മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായകവേഷത്തിൽ മിന്നു മണിക്ക് ഇന്ന് അരങ്ങേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ത്യൻ എ ടീം ഇറങ്ങുമ്പോൾ അമരത്ത് കേരളത്തിന്റെ അഭിമാന താരം.

ഇരുപത്തിനാലുകാരി മിന്നു ഉൾപ്പെടെ വനിതാ ക്രിക്കറ്റിലെ യുവതാരങ്ങളാണ് ഇന്ത്യൻ എ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്. 3 മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയമാണ് വേദി. ഡിസംബർ 1,3 തീയതികളിലാണ് മറ്റു മത്സരങ്ങൾ.

എ ടീമുകൾ തമ്മിലുള്ള പരമ്പരയ്ക്കുശേഷം ഇന്ത്യ–ഇംഗ്ലണ്ട് സീനിയർ ടീമുകൾ തമ്മിൽ അടുത്ത മാസം ഒരു ടെസ്റ്റും 3 ട്വന്റി20 മത്സരങ്ങളുമുണ്ട്. അതിനുശേഷം ജനുവരിയിൽ ഇന്ത്യൻ സീനിയർ ടീം ഓസ്ട്രേലിയൻ പര്യടനത്തിനായി പുറപ്പെടും. ഈ മത്സരങ്ങൾക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നതിനു മുൻപായാണ് എ ടീമുകളുടെ പരമ്പര നടക്കുന്നത്. സീനിയർ ടീമിൽ സ്ഥാനമുറപ്പിക്കുന്നതിന് മിന്നു മണി അടക്കമുള്ള യുവ താരങ്ങൾക്ക് ഈ മത്സരങ്ങളിലെ പ്രകടനം നിർണായകമാണ്.

ഡിസംബർ 9ന് നടക്കുന്ന വനിതാ പ്രിമിയർ ലീഗ് താരലേലവും ഈ പരമ്പരയ്ക്കിറങ്ങുന്ന വനിതാ താരങ്ങളുടെ മനസ്സിലുണ്ടാകും.

പ്രവേശനം സൗജന്യം

മുംബൈ ∙ പരമ്പരയിലെ 3 മത്സരങ്ങളിലും സ്റ്റേഡിയത്തിൽ സൗജന്യ പ്രവേശനം നൽകാൻ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചു. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരത്തിനായി വാങ്കഡെ സ്റ്റേഡിയത്തിലെ ഗേറ്റുകളെല്ലാം തുറന്നിടും. വനിതാ ക്രിക്കറ്റ് മത്സരങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.

English Summary:

Captain Minnu to lead Indian team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com