ഇംഗ്ലണ്ട് എ ടീമിന് ജയം; പരമ്പര
Mail This Article
×
മുംബൈ ∙ ഇന്ത്യൻ വനിതാ എ ടീമിനെതിരെ ട്വന്റി20 പരമ്പര സ്വന്തമാക്കി (2–1) ഇംഗ്ലണ്ട് എ ടീം. മലയാളി താരം മിന്നു മണി ക്യാപ്റ്റനായ ഇന്ത്യൻ ടീമിനെതിരെ മൂന്നാം മത്സരത്തിൽ 2 വിക്കറ്റിനാണ് ഇംഗ്ലണ്ടിന്റെ ജയം. സ്കോർ: ഇന്ത്യ– 19.2 ഓവറിൽ 101നു പുറത്ത്. ഇംഗ്ലണ്ട്– 19.1
ഓവറിൽ 8ന് 104. ബാറ്റിങ്ങിൽ 28 റൺസും ബോളിങ്ങിൽ 2 വിക്കറ്റുമായി ഓൾറൗണ്ട് പ്രകടനം നടത്തിയ ഇംഗ്ലണ്ട് താരം ഇസി വോങ്ങാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് ചെറിയ സ്കോറിലൊതുങ്ങിയെങ്കിലും അവസാന ഓവർ വരെ പൊരുതിയാണ് ഇന്ത്യ കീഴടങ്ങിയത്. ബാറ്റിങ്ങിൽ 2 ഫോറുകളുമായി തുടങ്ങിയ മിന്നു മണിക്ക് (8) മികച്ച തുടക്കം മുതലാക്കാനായില്ല. എന്നാൽ ബോളിങ്ങിൽ 2 വിക്കറ്റുകൾ വീഴ്ത്തി.
English Summary:
The England Women's cricket team won T20 series
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.