ADVERTISEMENT

നോർത്ത് സൗണ്ട് (ആന്റിഗ്വ) ∙ വിൻഡീസിനെ എറിഞ്ഞൊതുക്കിയ ബോളർമാരുടെ മികവിൽ രണ്ടാം ഏകദിനത്തിൽ‍ ഇംഗ്ലണ്ടിന് 6 വിക്കറ്റ് ജയം. ആദ്യം ബാറ്റു ചെയ്ത വിൻഡീസിനെ 202 റൺസിന് ഓൾഔട്ടാക്കിയ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സ്കോർ: വെസ്റ്റിൻഡീസ് 39.4 ഓവറിൽ 202. ഇംഗ്ലണ്ട് 32.5 ഓവറിൽ 4ന് 206. 3 മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി (1–1). 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് 23 റൺസെടുക്കുന്നതിനിടെ 4 മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഷായ് ഹോപും (68) ഷെർഫെയ്ൻ റുഥർഫോഡും (63) ചേർന്നുള്ള 129 റൺസ് കൂട്ടുകെട്ടാണ് വിൻഡീസ് ടീം സ്കോർ 202ൽ എത്തിച്ചത്. ഇംഗ്ലണ്ടിനായി ലിയാം ലിവിങ്സ്റ്റനും സാം കറനും 3 വിക്കറ്റെടുത്തു. 

മറുപടി ബാറ്റിങ്ങിൽ വിൽ ജാക്സ് (73) ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകി.  അഞ്ചാം വിക്കറ്റിൽ ജോസ് ബട്‌ലറും (58) ഹാരി ബ്രൂക്കും ചേർന്നുള്ള 90 റൺസ് കൂട്ടുകെട്ട് ജയമുറപ്പാക്കി. 

English Summary:

England win by 6 wickets against West Indies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com