ADVERTISEMENT

ന്യൂഡൽഹി ∙ ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ് ഇന്ത്യയുടെ സ്വന്തം ബിസിസിഐ (ബോർഡ് ഓഫ് കണ്‍ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ) ആണെന്ന കാര്യം പലർക്കും അറിയാം. ഐസിസിയുടെ വരുമാനത്തിന്റെ മുഖ്യ പങ്കും ബിസിസിഐയിൽ നിന്നുള്ളതാണ്. എന്നാൽ ബിസിസിഐയുടെ ആസ്തി എത്രയാണെന്നോ മറ്റു ക്രിക്കറ്റ് ബോർഡുകളിൽനിന്ന് എത്ര ഉയർന്നതാണ് ഇതെന്നോ അറിയാവുന്നവർ ചുരുക്കമായിരിക്കും. എന്നാൽ ഇതിന്റെ കണക്കുകളടങ്ങളടങ്ങിയ റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 

2.25 ബില്യൻ യുഎസ് ഡോളർ അഥവാ 18,700 കോടി രൂപയാണ് ബിസിസിഐയുടെ ആസ്തിയെന്ന് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാമതുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ആസ്തി 660 കോടി രൂപ (79 മില്യൻ ഡോളർ) യാണ്. ഓസ്ട്രേലിയയേക്കാൾ ഏതാണ്ട് 28 മടങ്ങാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സമ്പത്ത്. മൂന്നാമതുള്ള ഇംഗ്ലണ്ട് ആൻഡ് വെയ്‌ല്‍സ് ക്രിക്കറ്റ് ബോർഡിന് (ഇസിബി) 59 മില്യൻ ഡോളറിന്റെ ആസ്തിയാണുള്ളത്. ഏറ്റവുമധികം വരുമാനമുള്ള ആദ്യ പത്ത് ബോർഡുകളുടെ മുഴുവൻ ആസ്തിയിൽ 85 ശതമാനവും ബിസിസിഐയുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യൻ ടീമുകൾ വിദേശ പര്യടനം നടത്തുമ്പോൾ അവിടുത്തെ ബോർഡുകൾക്ക് വരുമാനം വർധിക്കുന്നുമുണ്ട്. ദക്ഷിണാഫ്രിക്കയിൽ ടീം ഇന്ത്യ ഒരു മാസം പര്യടനം നടത്തുന്നതിലൂടെ ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്ക് 68.7 മില്യൻ ഡോളറിന്റെ നേട്ടമാണ് ഉണ്ടാകുന്നത്. ഒരു മത്സരത്തിൽനിന്ന് മാത്രം ഏകദേശം 8.6 മില്യൻ ഡോളറാണ് വരുമാനം. ഐപിഎൽ, വനിതാ പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ടൂർണമെന്റുകള്‍ ഇന്ത്യയിൽ ക്രിക്കറ്റ് പ്രേമികളുടെ എണ്ണം വർധിപ്പിക്കുന്നതിൽ നിർണയമായെന്നാണ് വിലയിരുത്തൽ. ലോകകപ്പ് സംഘടിപ്പിച്ചതിലൂടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ വലിയ സംഭാവന നൽകാനും ക്രിക്കറ്റിനു കഴിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

English Summary:

BCCI's Net Worth Over INR 18,700 Crore, Cricket Australia 28 Times Poorer: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com