ADVERTISEMENT

ദുബായ് ∙ നേപ്പാളിനെതിരെ 10 വിക്കറ്റ് ജയത്തോടെ ഇന്ത്യ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ സെമിയിൽ. ആദ്യം ബാറ്റു ചെയ്ത നേപ്പാളിനെ 52 റൺസിന് ഓൾഔട്ടാക്കിയ ഇന്ത്യൻ യുവനിര വിജയലക്ഷ്യം കീഴടക്കാനെടുത്തത് വെറും 7.1 ഓവറുകൾ മാത്രം. സ്കോ‍ർ: നേപ്പാൾ 22.1 ഓവറിൽ 52 ഓൾഔട്ട്. ഇന്ത്യ 7.1 ഓവറിൽ വിക്കറ്റ് പോകാതെ 57. 

7 വിക്കറ്റെടുത്ത പേസ് ബോളർ രാജ് ലിംബാനിയാണ് വിജയശിൽപി. 11 നേപ്പാൾ ബാറ്റർമാരിലാർക്കും രണ്ടക്കം കടക്കാനായില്ല. 9 ഓവർ പന്തെറിഞ്ഞ ലിംബാനി 3 മെയ്ഡനുകൾ ഉൾപ്പെടെയാണ് 7 വിക്കറ്റ് നേടിയത്. തകർത്തടിച്ച ഓപ്പണർ അർഷിൻ കുൽക്കർണിയാണ് (30 പന്തിൽ 43 നോട്ടൗട്ട്) ഇന്ത്യൻ ജയം വേഗത്തിലാക്കിയത്.

അണ്ടർ 19 ലോകകപ്പ്: സഹാറൻ നയിക്കും

മുംബൈ ∙ ദക്ഷിണാഫ്രിക്കയിൽ‌ അടുത്തമാസം ആരംഭിക്കുന്ന അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പഞ്ചാബിന്റെ കൗമാര താരം ഉദയ് സഹാറൻ നയിക്കും. നിലവിൽ ദുബായിൽ അണ്ടർ 19 ഏഷ്യാ കപ്പ് ടൂർണമെന്റ് കളിക്കുന്ന ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും സഹാറനാണ്. ഏഷ്യാ കപ്പ് ടീമിലെ അംഗങ്ങളെയെല്ലാം ലോകകപ്പ് ടീമിലും നിലനിർത്തിയിട്ടുണ്ട്. 

ജനുവരി 19നാണ് ലോകകപ്പിനു തുടക്കം. നിലവിലെ ചാംപ്യൻമാരായ ഇന്ത്യ, അയർലൻഡ്, യുഎസ്എ, ബംഗ്ലദേശ് ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ്. 

English Summary:

India enter semi in U19 Asia Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com