ADVERTISEMENT

ദുബായ് ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ നേടിയ 4 വിക്കറ്റ് വിജയത്തോടെ ബംഗ്ലദേശ് ഫൈനലിൽ. യുഎഇയാണ് എതിരാളികൾ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 42.4 ഓവറിൽ 188 റൺസെടുത്തു. മൂഷീർ ഖാൻ (50), മുരുഗൻ അഭിഷേക് (62) എന്നിവരുടെ അർധസെഞ്ചറികളാണ് ഇന്ത്യൻ ഇന്നിങ്സിനെ പിടിച്ചുനിർത്തിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ബംഗ്ലദേശ് 42.5 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു.  ആദ്യ സെമിഫൈനലിൽ യുഎഇ പാക്കിസ്ഥാനെതിരെ 11 റൺസിന്റെ അട്ടിമറി വിജയം നേടി.

English Summary:

Bangladesh in the final in U19 Asia Cup cricket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com