ADVERTISEMENT

മുംബൈ ∙ ടെസ്റ്റ് ക്രിക്കറ്റിലെ 2 ഉജ്വല വിജയങ്ങളിലൂടെ ആത്മവിശ്വാസമുയർത്തിയ ഇന്ത്യൻ വനിതകളുടെ അടുത്ത കടമ്പ ഏകദിന പരമ്പര. ഓസ്ട്രേലിയയ്ക്കെതിരായ 3 മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്നാരംഭിക്കുമ്പോൾ ഈ ഫോർമാറ്റിലെ തങ്ങളുടെ മോശം റെക്കോർഡുകളെല്ലാം തിരുത്തുകയാണ് ഹർമൻപ്രീത് കൗറിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

7 തവണ ലോക ചാംപ്യൻമാരായ ഓസീസിനെതിരെ ഇതുവരെ കളിച്ച 50 ഏകദിന മത്സരങ്ങളിൽ 40 തോൽവികളാണ് ഇന്ത്യ നേരിട്ടത്. നാട്ടിൽ ഓസീസ് വനിതാ ടീമിനെതിരെ ഇന്ത്യ ഒരു ഏകദിന മത്സരം ജയിച്ചത് 13 വർഷത്തിനു മുൻപാണ്. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ശ്രേയങ്ക പാട്ടീൽ, സൈക ഇഷാഖ്, മന്നത് കശ്യപ്, ടൈറ്റസ് സാധു എന്നീ പുതുമുഖങ്ങൾ ഏകദിന അരങ്ങേറ്റ മോഹവുമായി ഇന്ത്യൻ സംഘത്തിലുണ്ട്.

English Summary:

India vs Australia ODI Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com