ADVERTISEMENT

മെൽബൺ∙ ഓസ്ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷ് മത്സരത്തിനിടെ കാമുകിയോടു വിവാഹ അഭ്യര്‍ഥന നടത്തി ഇന്ത്യൻ യുവാവ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടത്തിയ മത്സരത്തിനിടെയാണു യുവാവ് അപ്രതീക്ഷിതമായി മോതിരമെടുത്തു പ്രണയിനിക്കു നേരെ നീട്ടിയത്. മത്സരത്തിനിടെ അവതാരകൻ സ്റ്റാൻഡിലെത്തി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. രണ്ടു ടീമുകളെ പിന്തുണയ്ക്കുന്നവരായിരുന്നു യുവാവും കാമുകിയും. ഇത് ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടാക്കുന്നുണ്ടോയെന്ന് അവതാരകൻ യുവാവിനോടു ചോദിച്ചു.

‘‘ഞാന്‍ സ്റ്റാർസ് ടീമിന്റെ വലിയ ആരാധകനാണ്. അവൾ റെനെഗേഡ്സ് ടീമിന്റെ ആരാധിക. പക്ഷേ അവൾക്ക് ഗ്ലെൻ മാക്സ്‍വെല്ലിനെ ഇഷ്ടമാണ്. എനിക്കും അതെ. അതുകൊണ്ടാണ് ഞങ്ങൾ കളി കാണാനെത്തിയത്.’’–യുവാവ് അവതാരകനോടു പറഞ്ഞു. യുവാവ് പെട്ടെന്നു മുട്ടുകുത്തി മോതിരം പുറത്തെടുത്തപ്പോൾ യുവതി ആദ്യം ഒന്നു ഞെട്ടി.

യെസ് പറഞ്ഞതോടെ വിരലിൽ മോതിരം അണിഞ്ഞു. ഇതു കണ്ട് ഗാലറിയിലുണ്ടായിരുന്ന ആരാധകരും കയ്യടിച്ചു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ലക്ഷത്തിലേറെ പേരാണ് എക്സ് പ്ലാറ്റ്ഫോമിൽ വിഡിയോ കണ്ടത്.

English Summary:

Indian Fan Proposes To Girlfriend During T20 Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com