ADVERTISEMENT

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മുഹമ്മദ് സിറാജായിരുന്നു ഇന്ത്യയുടെ താരം. തകർപ്പൻ പന്തുകളെറിഞ്ഞ് സിറാജ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റുകൾ സ്വന്തമാക്കി. ഒൻപത് ഓവറിൽ 15 റൺസ് മാത്രം വഴങ്ങിയാണ് സിറാജ് ആറു വിക്കറ്റുകൾ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 55 റൺസിന് ഇന്ത്യ ഓൾ ഔട്ടാക്കി.

ഓപ്പണർ എയ്ഡൻ മാർക്റാം, ക്യാപ്റ്റൻ ഡീൻ എല്‍ഗാർ, ടോണി ഡെ സോർസി, ഡേവി‍ഡ് ബേഡിങ്ങാം, കെയ്ൽ വെറെയ്ൻ, മാർക്കോ ജാൻസൻ എന്നിവരെയാണ് സിറാജ് ആദ്യ ഇന്നിങ്സിൽ പുറത്താക്കിയത്. ഇതിൽ സിറാജ്, മാർക്കോ ജാൻസനെ പുറത്താക്കുന്നതിൽ കോലിയുടെ ഉപദേശവും ഗുണം ചെയ്തു. മത്സരത്തിന്റെ 16–ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജാന്‍സന്റെ മടക്കം.

ജാൻസന്റെ ബാറ്റിൽ ഉരസിയ പന്ത് വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്റെ കൈകളിലെത്തുകയായിരുന്നു. ഈ പന്തെറിയുന്നതിനു മുൻപ് കോലി സിറാജിന് നിർദേശം നൽകുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ഔട്ട് സ്വിങ്ങർ എറിയാൻ കോലി കൈകൊണ്ട് നിർദേശിക്കുന്നതു ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലാണ് വിരാട് കോലിയും മുഹമ്മദ് സിറാജും കളിക്കുന്നത്. ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 153 റൺസിനു പുറത്തായി.

ഒന്നാം ഇന്നിങ്സിൽ 98 റൺസ് ലീഡ് ലഭിച്ചു എന്നതാണ് ഇന്ത്യയ്ക്കുള്ള മേൽക്കൈ.പേസർമാരെ തുണയ്ക്കുന്ന പിച്ചിൽ മൂന്നു വീതം വിക്കറ്റ് വീഴ്ത്തിയ കഗീസോ റബാദ, ലുൻഗി എൻഗിഡി, നാന്ദ്ര ബർഗർ എന്നിവരാണ് ഇന്ത്യ ഇന്നിങ്സിന്റെ നടുവൊടിച്ചത്. 46 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

English Summary:

Virat Kohli masterminds Jansen's dismissal with tactically flawless plan; Siraj executes perfectly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com