ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യൻ പ്രീമിയർ ലീഗ് കമ്മിഷണറായിരുന്ന ലളിത് മോദി തന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായി മുൻ ഇന്ത്യൻ താരം പ്രവീൺ കുമാർ. ഒരു ചർച്ചയ്ക്കിടെയാണ് പ്രവീൺ കുമാര്‍ ലളിത് മോദിയുടെ ഭീഷണിയെക്കുറിച്ചു വെളിപ്പെടുത്തിയത്. ഐപിഎല്ലിന്റെ ആദ്യ സീസണിൽ ഡൽഹി ഡെയർ ഡെവിള്‍സ് ടീമിലാണു താൻ കളിക്കാൻ ആഗ്രഹിച്ചതെന്നും മറ്റു വഴികളില്ലാതായതോടെയാണ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ചേര്‍ന്നതെന്നും പ്രവീൺ കുമാർ‌ വ്യക്തമാക്കി.

‘‘എനിക്ക് ആർസിബിയിൽ കളിക്കാൻ താൽപര്യമില്ലായിരുന്നു. കാരണം എന്റെ നാട്ടിൽനിന്നു വളരെ അകലെയായിരുന്നു ബാംഗ്ലൂർ. എനിക്ക് ഇംഗ്ലിഷ് നന്നായി അറിയില്ല. അവിടത്തെ ഭക്ഷണവും എനിക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ളതല്ല. എന്റെ നാടായ മീററ്റിന് അടുത്താണ് ഡൽഹി. അത് വീട്ടിലേക്ക് എത്തിച്ചേരുന്നതിനും എനിക്ക് എളുപ്പമായിരുന്നു.’’

‘‘ഡൽഹിക്കു വേണ്ടി കളിക്കാൻ താൽപര്യമുണ്ടെന്നു ഞാൻ അവരോടു പറഞ്ഞു. ലളിത് മോദി എന്നെ വിളിച്ച് എന്റെ കരിയർ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി.’’– പ്രവീൺ കുമാർ പറഞ്ഞു. റിവേഴ്സ് സ്വിങ് ലഭിക്കാൻ എല്ലാ ബോളർമാരും പന്തിൽ കുറച്ച് ക‍ൃത്രിമം ഒക്കെ നടത്തുന്നതായാണു കേട്ടിട്ടുള്ളതെന്നും പ്രവീൺ കുമാര്‍ വ്യക്തമാക്കി.

‘‘എല്ലാവരും അത് കുറച്ചൊക്കെ ചെയ്യുന്നതായാണു കേട്ടിട്ടുള്ളത്. പാക്കിസ്ഥാൻ ബോളർമാർക്ക് ഇത് അധികമാണ്. മുന്‍പ് ഇത് എല്ലാവരും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ എല്ലായിടത്തും ക്യാമറകളാണ്. പന്തു ചുരണ്ടണമെങ്കിൽ അതെങ്ങനെയാണു ചെയ്യേണ്ടതെന്ന് അറിയണം. ഞാൻ അത് ചെയ്തിട്ട്, പന്തു മറ്റൊരാൾക്കു കൈമാറിയാൽ അത് എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് അറിയുക കൂടി വേണം. അതു പഠിക്കേണ്ട കാര്യമാണ്.’’– പ്രവീൺ കുമാർ പറഞ്ഞു.

English Summary:

Lalit Modi Threatened To End My Career: Praveen Kumar's Huge Revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com