രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ, ആദ്യ താരമായി ടിം സൗത്തി
Mail This Article
×
ഓക്‌ലൻഡ് ∙ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റിൽ 150 വിക്കറ്റുകൾ തികയ്ക്കുന്ന ആദ്യ താരമായി ന്യൂസീലൻഡ് പേസർ ടിം സൗത്തി. പാക്കിസ്ഥാനെതിരായ ഒന്നാം ട്വന്റി20യിലെ 4 വിക്കറ്റ് നേട്ടത്തോടെയാണ് മുപ്പത്തിയഞ്ചുകാരനായ സൗത്തി 150 വിക്കറ്റുകൾ തികച്ചത്. 140 വിക്കറ്റുകൾ നേടിയ ബംഗ്ലദേശ് താരം ഷാക്കിബ് അൽ ഹസനാണ് പട്ടികയിൽ രണ്ടാമത്. മത്സരം ന്യൂസീലൻഡ് 46 റൺസിന് വിജയിച്ചു.
English Summary:
Southee becomes first cricketer to claim 150 wicket in international twenty20
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.