ADVERTISEMENT

അഗര്‍ത്തല∙ വിമാനത്തിൽനിന്ന് വെള്ളം കുടിച്ചതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മയാങ്ക് അഗര്‍വാള്‍ അവശനിലയിലായ സംഭവത്തിൽ പൊലീസ് അന്വേഷണം ശക്തം. മയാങ്കിന്റെ മാനേജർ നൽകിയ പരാതി പ്രകാരമാണ് ത്രിപുര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. വിമാനത്തിൽ കയറിയപ്പോള്‍ തന്റെ സീറ്റില്‍ വച്ചിരുന്ന വെള്ളം എടുത്ത് മയാങ്ക് കുടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മയാങ്ക് ഛർദ്ദിക്കുകയും വായിൽ പൊള്ളലുണ്ടാകുകയും ചെയ്തു.

ത്രിപുരയില്‍നിന്നും ഡൽഹിയിലേക്കുള്ള വിമാനത്തില്‍ കയറിയപ്പോഴായിരുന്നു സംഭവം. രഞ്ജി ട്രോഫിയിൽ കർണാടക ടീമിന്റെ ക്യാപ്റ്റനാണ് മയാങ്ക് അഗർവാൾ. താരത്തിന്റെ കുടലിൽ നീർക്കെട്ടുണ്ടായതായാണു വിവരം. മായങ്കിന്റെ ആരോഗ്യനില തൃപ്തികരമാണ്. താരത്തെ ഉടൻ ബെംഗളൂരുവിലേക്കു മാറ്റും. അഗർത്തലയിലെ ആശുപത്രി കിടക്കയിൽനിന്നുള്ള ചിത്രം മയാങ്ക് ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.

സംഭവത്തിൽ ഗൂഢാലോചനയുണ്ടോ? ആരാണു താരത്തിന്റെ സീറ്റിൽ വെള്ളം കൊണ്ടുപോയി വച്ചത്? എന്നീ കാര്യങ്ങളിൽ സംശയമുണ്ടെന്ന് പരാതിയിൽ പറയുന്നതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. വെള്ളം കുടിച്ചതിനു പിന്നാലെ താരം സംസാരിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിലായി. തുടര്‍ന്നാണ് വായിലും തൊണ്ടയിലും പൊള്ളൽ കണ്ടെത്തിയത്.

താരം കുടിച്ചത് വെള്ളമാണോ ആസിഡ് പോലെയുള്ള മറ്റേതെങ്കിലും ദ്രാവകമാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. റെയില്‍വേസിനെതിരായ കർണാടകയുടെ അടുത്ത മത്സരത്തിൽ മയാങ്ക് കർണാടകയ്ക്കു വേണ്ടി കളിക്കില്ല. ഫെബ്രുവരി രണ്ടിന് സൂറത്തിൽവച്ചാണ് മത്സരം. ഈ കളിക്കായുള്ള യാത്രയ്ക്കിടെയാണ് വിമാനത്തിൽനിന്നു ലഭിച്ച വെള്ളം താരം കുടിച്ചത്.

English Summary:

Mayank files police complaint after health scare in New Delhi-bound flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com