ഷമാർ ജോസഫിന് ‘പ്രമോഷൻ’, ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ കരാർ ഉയർത്തി നൽകി
Mail This Article
×
സിഡ്നി ∙ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പ്ലെയർ ഓഫ് ദ് സീരീസ് പ്രകടനത്തിനു പിന്നാലെ പേസർ ഷമാർ ജോസഫിന്റെ കരാർ ഉയർത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഇരുപത്തിനാലുകാരൻ ഷമാർ, നിലവിൽ ഫ്രാഞ്ചൈസ് കരാറിലാണ്.
എന്നാൽ പരമ്പരയിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഇത് റീടെയ്നർ ലവലിലേക്ക് ഉയർത്തിയതായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ദേശീയ ടീമിലെ പുതുമുഖ താരങ്ങളെയാണ് ഫ്രാഞ്ചൈസിൽ ഉൾപ്പെടുത്തുന്നത്. രാജ്യാന്തര ടീമിൽ സ്ഥിരമായി കളിക്കുന്ന താരങ്ങൾക്ക് നൽകുന്ന ഏറ്റവും ഉയർന്ന കരാറാണ് റീടെയ്നർ.
English Summary:
Shamar Joseph get promotion
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.