ആരോഗ്യം വീണ്ടെടുത്തു; മയാങ്ക് തിരിച്ചെത്തുന്നു
Mail This Article
×
ബെംഗളൂരു ∙ വിമാനത്തിലെ ഭക്ഷ്യവിഷബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന കർണാടക ക്രിക്കറ്റ് താരം മയാങ്ക് അഗർവാൾ മത്സരത്തിലേക്കു തിരിച്ചെത്തുന്നു. വെള്ളിയാഴ്ച ആരംഭിക്കുന്ന തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കർണാടക ടീമിനെ മയാങ്ക് നയിക്കും. കഴിഞ്ഞയാഴ്ച റയിൽവേസിനെതിരായ മത്സരം നഷ്ടമായതിനുശേഷമാണ് മയാങ്കിന്റെ മടങ്ങിവരവ്.
ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുശേഷമുള്ള മടക്കയാത്രയ്ക്കിടെ വിമാനത്തിലെ സീറ്റിന് സമീപമുള്ള ദ്രാവകം കുടിച്ചതിനു പിന്നാലെയാണ് മയാങ്കിന് അസ്വസ്ഥതകളുണ്ടായത്. തുടർന്ന് അഗർത്തലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ആരോഗ്യനില മെച്ചപ്പെട്ടതോടെ ബെംഗളൂരുവിൽ തിരിച്ചെത്തി.
English Summary:
Mayank returns after recovering his health
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.