കരിയറിലെ അഞ്ചാം സെഞ്ചറി; ഗ്ലെന്‍ മാക്സ്‍വെൽ രോഹിത് ശർമയ്ക്കൊപ്പം
Mail This Article
×
അഡ്‌ലെയ്ഡ് ∙ ട്വന്റി20 ക്രിക്കറ്റിലെ കൂടുതൽ സെഞ്ചറികളിൽ ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‍വെൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ റെക്കോർഡിനൊപ്പം. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ മാക്സ്‍വെൽ കരിയറിലെ അഞ്ചാം സെഞ്ചറി നേടിയത് (55 പന്തിൽ 120 നോട്ടൗട്ട്).
12 ഫോറും 8 സിക്സും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. മത്സരം 34 റൺസിന് വിജയിച്ച ഓസ്ട്രേലിയ 3 മത്സര പരമ്പര സ്വന്തമാക്കി (2–0). സ്കോർ: ഓസ്ട്രേലിയ 20 ഓവറിൽ 4ന് 241. വെസ്റ്റിൻഡീസ് 20 ഓവറിൽ 9ന് 207.
English Summary:
Maxwell equals Rohit Sharma as batter with most T20I centuries
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.