ADVERTISEMENT

മുൾട്ടാൻ∙ പാക്കിസ്ഥാന്‍ സൂപ്പർ ലീഗ് മത്സരത്തിനിടെ പാക്ക് താരം ശുഐബ് മാലിക്കിന്റെ ഭാര്യ സന ജാവേദിനെ അധിക്ഷേപിച്ച് ആരാധകർ. കഴിഞ്ഞ ദിവസം കറാച്ചി കിങ്സും മുൾട്ടാൻ സുൽത്താൻസും തമ്മിലുള്ള മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയപ്പോഴാണ് സനയ്ക്ക് ആരാധകരുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രതികരണം നേരിടേണ്ടിവന്നത്.

Read Also: മോഡൽ ജീവനൊടുക്കിയ നിലയിൽ; ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാൻ പൊലീസ്

സ്റ്റേഡിയത്തിൽ നടക്കുന്നതിനിടെ ആരാധകരിൽ ചിലർ ഇന്ത്യൻ ടെന്നീസ് താരവും മാലിക്കിന്റെ മുൻ ഭാര്യയുമായ സാനിയ മിർസയുടെ പേരു വിളിച്ചാണ് സന ജാവേദിനെ അധിക്ഷേപിച്ചത്. സാനിയയുടെ പേരു വിളിച്ചതിനു പിന്നാലെ സന ജാവേദ് രൂക്ഷമായി നോക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പാക്കിസ്ഥാനി നടിയും മോഡലുമാണ് സന ജാവേദ്.

ജനുവരി 19ന് കറാച്ചിയിൽ വച്ചായിരുന്നു ശുഐബ് മാലിക്കും സന ജാവേദും വിവാഹിതരായത്. മാലിക്കിന്റെ അടുത്ത ബന്ധുക്കൾ പോലും വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല. മാലിക്കിന്റെ മൂന്നാം വിവാഹമായിരുന്നു ഇത്. ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിർസയുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷമായിരുന്നു മാലിക്ക് പാക്ക് നടിയെ വിവാഹം കഴിച്ചത്. സാനിയ മിർസ വിവാഹമോചനം നേടിയതായി സാനിയയുടെ പിതാവ് പിന്നീടു പ്രതികരിച്ചു. വിവാഹത്തിനു പിന്നാലെ സന ജാവേദിന് സമൂഹമാധ്യമങ്ങളിൽ സൈബർ ആക്രമണവും ഉയർന്നിരുന്നു.

English Summary:

Crowd Screams "Sania Mirza" At Sana Javed During PSL Game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com