ഐസിസി റാങ്കിങ്ങിൽ യശസ്വി ജയ്സ്വാളിന് കുതിപ്പ്, ടെസ്റ്റ് ബാറ്റർമാരിൽ 15–ാം സ്ഥാനത്ത്
Mail This Article
×
ദുബായ് ∙ ഇംഗ്ലണ്ടിനെതിരെ പരമ്പരയിലെ മികച്ച പ്രകടനത്തെത്തുടർന്ന് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളിന് ഐസിസി റാങ്കിങ്ങിലും കുതിപ്പ്. ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ 14 സ്ഥാനങ്ങൾ മുന്നോട്ടു കയറിയ യശസ്വി 15–ാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരെ 3 ടെസ്റ്റുകളിൽ 2 ഡബിൾ സെഞ്ചറിയും ഒരു സെഞ്ചറിയും സഹിതം 545 റൺസ് നേടിയ യശസ്വി റൺനേട്ടത്തിൽ ബഹുദൂരം മുന്നിലാണ്.
പരമ്പരയിൽ നിന്നു വിട്ടുനിൽക്കുന്ന വിരാട് കോലിയാണ് ഇന്ത്യൻ താരങ്ങളിൽ റാങ്കിങ്ങിൽ മുന്നിൽ (7–ാം സ്ഥാനം). രോഹിത് ശർമ 12–ാം സ്ഥാനത്തും ഋഷഭ് പന്ത് 13–ാം സ്ഥാനത്തുമുണ്ട്. ന്യൂസീലൻഡ് താരം കെയ്ൻ വില്യംസനാണ് ഒന്നാമത്.
English Summary:
Yashaswi Jaiswal, ICC test batter ranking
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.