ADVERTISEMENT

ദുബായ് ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്. വെല്ലിങ്ടൻ ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കെതിരെ ന്യൂസീലൻഡ് തോറ്റതാണ് ഇന്ത്യയ്ക്കു നേട്ടമായത്. നിലവിലെ ടെസ്റ്റ് ചാംപ്യൻഷിപ് കാലയളവിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളിൽ 5 ജയവും 2 തോൽവിയും ഒരു സമനിലയുമായി 64.58 പോയിന്റ് ശതമാനമാണ് ഇന്ത്യയ്ക്കുള്ളത്. 

Read Also: ഗുജറാത്ത് ടൈറ്റൻസ് താരത്തിന് വാഹനാപകടത്തിൽ പരുക്ക്, ബൈക്ക് തകർന്നു; ഐപിഎൽ നഷ്ടമാകുമോ?

5 മത്സരങ്ങളിൽ 3 ജയവും 2 തോൽവിയുമുള്ള ന്യൂസീലൻഡിന്റെ പോയിന്റ് ശതമാനം 60.00. ഓസ്ട്രേലിയ മൂന്നാമതുണ്ട് (59.09). ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3–1നു മുന്നിട്ടു നിൽക്കുന്ന ഇന്ത്യയ്ക്ക് അവസാന ടെസ്റ്റ് കൂടി ജയിച്ചാൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാം. ധരംശാലയിൽ 7 മുതലാണ് അ‍ഞ്ചാം ടെസ്റ്റ്.

∙ ഓസ്ട്രേലിയയ്ക്ക് 172 റൺസ് ജയം 

വെല്ലിങ്ടൻ ∙ ന്യൂസീലൻഡിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്കു 172 റൺസ് ജയം. 369 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡ് രണ്ടാം ഇന്നിങ്സിൽ 196 റൺസിനു പുറത്തായി. 65 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയ ഓഫ് സ്പിന്നർ നേഥൻ ലയണാണ് നാലാം ദിനം ആദ്യ സെഷനിൽ തന്നെ ഓസീസിനു വിജയമൊരുക്കിയത്. സ്കോർ: ഓസ്ട്രേലിയ–383,164. ന്യൂസീലൻഡ്–179,196. ഉജ്വല സെഞ്ചറിയുമായി ഒന്നാം ഇന്നിങ്സിൽ ഓസീസിനെ മികച്ച സ്കോറിലെത്തിച്ച കാമറൂൺ ഗ്രീൻ (174*) ആണ് പ്ലെയർ ഓഫ് ദ് മാച്ച്. 

English Summary:

India move to the top of the World Test Championship standings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com