ഡൽഹിക്ക് ജയം, സജന സജീവൻ 14 പന്തിൽ 24
Mail This Article
×
ബെംഗളൂരു ∙ വനിതാ പ്രിമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോടേറ്റ തോൽവിക്ക് ഡൽഹി ക്യാപിറ്റൽസ് പകരം വീട്ടി. സീസണിൽ രണ്ടാംതവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഡൽഹിക്ക് 29 റൺസ് ജയം.
ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ മുംബൈയുടെ മറുപടി 163 റൺസിൽ അവസാനിച്ചു. മുംബൈയുടെ മലയാളി താരം സജന സജീവൻ 14 പന്തിൽ 24 റൺസുമായി പുറത്താകാതെ നിന്നു.
33 പന്തിൽ പുറത്താകാതെ 69 റൺസ് നേടി, ഡൽഹിയെ കൂറ്റൻ സ്കോറിലെത്തിച്ച ജമൈമ റോഡ്രിഗസാണ് പ്ലെയർ ഓഫ് ദ് മാച്ച്. ക്യാപ്റ്റൻ മെഗ് ലാനിങ്ങും (38 പന്തിൽ 53), ഷെഫാലി വർമയും (12 പന്തിൽ 28) ബാറ്റിങ്ങിൽ തിളങ്ങി.
English Summary:
Delhi wins
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.