ഡൽഹി ഫൈനലിൽ, മിന്നു മണിക്ക് 2 വിക്കറ്റ്
Mail This Article
×
ന്യൂഡൽഹി∙ ഗുജറാത്ത് ജയന്റ്സിനെ 7 വിക്കറ്റിന് തോൽപിച്ച ഡൽഹി ക്യാപിറ്റൽസ്, വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 126 റൺസ് നേടി. 2 ഓവറിൽ 9 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണി ഡൽഹിക്കായി തിളങ്ങി.
മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ലക്ഷ്യം കണ്ടു. ഡൽഹിക്കായി ഷെഫാലി വർമ (71) അർധ സെഞ്ചറി നേടി. 8 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് ഡൽഹി ഫൈനലിൽ കടന്നത്. ഇതോടെ എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.