‘സൂപ്പർ സ്റ്റാർ’ സഞ്ജു സാംസൺ രാജസ്ഥാൻ ക്യാംപിൽ; ചേട്ടൻ എത്തിയെന്ന് റോയല്‍സ്– വിഡിയോ
Mail This Article
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ടീമിനൊപ്പം ചേർന്ന് ക്യാപ്റ്റൻ സഞ്ജു സാംസൺ. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തി ടീമിന്റെ ഭാഗമാകുന്ന സഞ്ജുവിന്റെ വിഡിയോ രാജസ്ഥാൻ റോയൽസ് പുറത്തുവിട്ടു. രജനീകാന്തിന്റെ ജയിലർ സിനിമയിലെ ‘ടൈഗർ കാ ഹുക്കും’ എന്ന ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് സഞ്ജുവിന്റെ വരവ്.
രാജസ്ഥാന്റെ ഇംഗ്ലിഷ് താരം ജോസ് ബട്‍ലറും ടീം ക്യാംപിലെത്തിയിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലാണ് സഞ്ജു അവസാനമായി ടീം ഇന്ത്യയ്ക്കു വേണ്ടി കളിച്ചത്. 2013ല്‍ 18–ാം വയസ്സിലാണ് സഞ്ജു രാജസ്ഥാൻ റോയൽസിലെത്തുന്നത്. 2021 ൽ ടീം ക്യാപ്റ്റനായി ചുമതലയേറ്റെടുത്തു.
കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽനിന്ന് ഏഴു വിജയവും ഏഴു തോൽവിയുമായി അഞ്ചാം സ്ഥാനത്തായിരുന്നു രാജസ്ഥാൻ. 2022 ൽ സഞ്ജുവിനു കീഴിൽ രാജസ്ഥാൻ ഐപിഎൽ ഫൈനൽ വരെയെത്തി. മാർച്ച് 24 ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തില്‍ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാന്റെ ആദ്യ മത്സരം.