തൊട്ടതെല്ലാം പൊന്നാക്കി, ആർസിബിയുടെ കിരീട ദാഹം തീർത്തു; പൊൻ താരകം എലിസ് പെറി
Mail This Article
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റർ എലിസ് പെറിയുടേത്. പങ്കെടുത്ത ടീമുകൾക്കെല്ലാം കിരീടം നേടിക്കൊടുത്ത എലിസ് പെറിയുടെ ‘ലേഡി ലക്ക്’ ഒടുവിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും കണ്ടു. ഐപിഎലിലും ഡബ്ല്യുപിഎലിലുമായി 16 വർഷം നീണ്ടുനിന്ന ബാംഗ്ലൂരിന്റെ കിരീടദാഹത്തിന് അന്ത്യം കുറിക്കാൻ മുന്നിൽ നിന്നത് പെറിയായിരുന്നു. ടൂർണമെന്റിൽ 9 മത്സരങ്ങളിൽ നിന്ന് 69.40 ശരാശരിയിൽ 347 റൺസുമായി റൺനേട്ടക്കാരിൽ ഒന്നാമതെത്തിയ ഈ മുപ്പത്തിമൂന്നുകാരി, 7 വിക്കറ്റു നേടി ബോളിങ്ങിലും തിളങ്ങി. എലിസ് പെറിയുടെ കരിയർ നേട്ടങ്ങളിലൂടെ...
വനിതാ പ്രിമിയർ ലീഗ് കിരീടം (2024)
വനിതാ ട്വന്റി20 ലോകകപ്പ് ജേതാവ് (2010, 2012, 2014, 2018, 2020, 2023)
കോമൺവെൽത്ത് ക്രിക്കറ്റ് ഗോൾഡ് മെഡൽ ജേതാവ് (2022)
വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാവ് (2013, 2022)
ബെലിൻഡ ക്ലർക്ക് പുരസ്കാരം (2016, 2018, 2020)
ദശാബ്ദത്തിലെ മികച്ച വനിതാ ഏകദിന താരം (2011–2020)
ദശാബ്ദത്തിലെ മികച്ച വനിതാ ട്വന്റി20 താരം (2011–2020)
ഐസിസി വനിതാ ക്രിക്കറ്റർ പുരസ്കാരം (2019)
വനിതാ ആഷസ് പ്ലെയർ ഓഫ് ദ് സീരീസ് (2014, 2015, 2019)
വിസ്ഡൻ വനിതാ ക്രിക്കറ്റർ (2016, 2019)
വനിതാ ബിഗ് ബാഷ് ട്വന്റി20 കിരീടം (2017, 2018)
ഓസ്ട്രേലിയൻ വനിതാ ട്വന്റി20 കിരീടം (2013, 2014)
വനിതാ ട്വന്റി20 ലോകകപ്പിലെ താരം (2010)
എലിസ് പെറി
ഓൾറൗണ്ടർ
രാജ്യം: ഓസ്ട്രേലിയ
പ്രായം: 33
രാജ്യാന്തര അരങ്ങേറ്റം: 2007 ജൂലൈ 22
ഓസ്ട്രേലിയൻ ദേശീയ ക്രിക്കറ്റ് ടീമിലും ഫുട്ബോൾ ടീമിലും ഒരേ സമയം കളിച്ചിട്ടുള്ള താരമാണ് എലിസ് പെറി. 2008 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഓസ്ട്രേലിയൻ ടീമിനെ പ്രതിനിധീകരിച്ച പെറി, ടൂർണമെന്റിൽ ഗോളും നേടി.