ADVERTISEMENT

ഇസ്‍ലാമബാദ്∙ പാക്കിസ്ഥാൻ താരങ്ങളെ ഐപിഎല്ലിൽ കളിപ്പിക്കാൻ പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച നടത്തണമെന്ന് പാക്കിസ്ഥാൻ മുൻ താരം സഹീർ അബ്ബാസ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടാൽ പാക്ക് താരങ്ങൾക്കും ഐപിഎൽ കളിക്കാൻ സാധിക്കുമെന്നും ഇന്ത്യ പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ വരുമെന്നും സഹീർ അബ്ബാസ് വ്യക്തമാക്കി. പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പുതിയ നീക്കത്തിന് അനുകൂലമാണെന്നാണ് സഹീർ അബ്ബാസിന്റെ വാദം.

‘‘ഇന്ത്യ പാക്കിസ്ഥാനിലേക്കു വന്നിട്ടില്ല. പിന്നെങ്ങനെ പാക്കിസ്ഥാൻ‌ ഇന്ത്യയിലേക്കു പോകണമെന്ന് അവർക്കു പറയാനാകും. ഇതു തുടർന്നാൽ ക്രിക്കറ്റിന് യാതൊരു ഗുണവുമുണ്ടാകില്ല. ഇന്ത്യയും പാക്കിസ്ഥാനും പരമ്പരകൾ കളിക്കണം. പാക്കിസ്ഥാനിൽ ഇന്ത്യ കളിച്ചിട്ടു വർഷങ്ങളായി. പാക്കിസ്ഥാന് ഇപ്പോൾ പുതിയ പ്രധാനമന്ത്രിയുടെ ഷഹബാസ് ഷെരീഫ്, ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പിനു ശേഷം പുതിയ സർക്കാർ വരുമ്പോൾ അവരുമായി ചർച്ച നടത്തണം.’’

Read Also: അരീന സബലെങ്കയുടെ കാമുകനെ റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പൊലീസ്

‘‘ഇന്ത്യ കളിക്കാൻ വരുന്നതിൽ പാക്കിസ്ഥാനിലെ ആരാധകർക്കു സന്തോഷമാണുണ്ടാകുക. നേരത്തേ ഇന്ത്യൻ ടീമിനു മികച്ച സ്വീകരണമാണ് ഇവിടെ ലഭിച്ചിട്ടുള്ളത്. പാക്കിസ്ഥാൻ താരങ്ങൾ ഐപിഎൽ കളിച്ചാൽ അത് രാജ്യാന്തര തലത്തിൽ ഒരു അവസരം മാത്രമല്ല നൽകുന്നത്. ക്രിക്കറ്റിന്റെ വളർച്ചയ്ക്കും അതു ഗുണം ചെയ്യും. ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ടുപോയാൽ പാക്കിസ്ഥാൻ താരങ്ങൾ ഐപിഎൽ കളിക്കുന്ന ദിവസം വിദൂരമാകില്ല.’’– സഹീർ അബ്ബാസ് വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് പരമ്പരകൾ കളിച്ചിട്ടില്ല. നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണു രണ്ടു ടീമുകളും നേർക്കുനേർ വരുന്നത്. ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന് പാക്കിസ്ഥാൻ നേരത്തേ ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഐസിസിയുടെ സമ്മര്‍ദം ശക്തമായതോടെ പാക്ക് ടീം ഇന്ത്യയിലെത്തി.

English Summary:

Pakistan players can play in IPL: Zaheer Abbas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com