ADVERTISEMENT

സിൽഹറ്റ് (ബംഗ്ലദേശ്) ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ബംഗ്ലദേശ് ടീമിൽ സീനിയർ താരം ഷാക്കിബ് അൽ ഹസനെ ഉൾപ്പെടുത്തി. കണ്ണിനുണ്ടായ പ്രശ്നം മൂലം ചികിത്സയിലായിരുന്ന ഷാക്കിബ്, കഴിഞ്ഞ ദിവസം ശരീരക്ഷമത തെളിയിച്ചതോടെയാണ് ടീമിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഒരു വർഷത്തിനു ശേഷമാണ് ഷാക്കിബ് ടെസ്റ്റ് ടീമിലേക്കു തിരികെ എത്തുന്നത്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബംഗ്ലദേശ് 328 റൺസിന്റെ തോൽവി വഴങ്ങിയിരുന്നു.

English Summary:

Shakib Al Hasan has returned to the Bangladesh Test team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com