ADVERTISEMENT

മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസൺ തുടങ്ങുന്നതിനു മുൻപ് രോഹിത് ശർമയെ വിൽക്കാൻ മുംബൈ ഇന്ത്യൻസ് ആലോചിച്ചിരുന്നതായി റിപ്പോർട്ട്. ക്യാപ്റ്റനായിരുന്ന രോഹിത് ശർമയെ ഡൽഹി ക്യാപിറ്റൽസിനു വിറ്റ് പകരം ഡേവിഡ് വാർണറെ വാങ്ങാനായിരുന്നു മുംബൈ ഇന്ത്യൻസിന്റെ പദ്ധതിയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. രോഹിത് ശർമയ്ക്കുള്ള വലിയ ആരാധക പിന്തുണ പരിഗണിച്ചാണ് മുംബൈ ഈ തീരുമാനത്തിൽനിന്നു പിന്നോട്ടുപോയത്.

ഏകദിന ലോകകപ്പിൽ രോഹിത് ശർമയ്ക്കു കീഴിൽ ഇന്ത്യ ഫൈനൽ വരെയെത്തിയിരുന്നു. തുടർച്ചയായി പത്തു മത്സരങ്ങളും വിജയിച്ചായിരുന്നു ടീം ഇന്ത്യയുടെ കുതിപ്പ്. ലോകകപ്പിൽ രോഹിത്തിന്റെ ആരാധക പിന്തുണ കണ്ടതോടെ താരത്തെ കൈമാറേണ്ടതില്ലെന്നു മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് തീരുമാനമെടുത്തു.

കോടികൾ നൽകി ഗുജറാത്ത് ടൈറ്റൻസ് താരമായിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ച മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനവും കൈമാറിയിരുന്നു. മുംബൈയില്‍ കളിക്കണമെങ്കിൽ ക്യാപ്റ്റൻ സ്ഥാനവും തനിക്കു വേണമെന്ന് പാണ്ഡ്യ ആവശ്യപ്പെട്ടതായി പിന്നീട് റിപ്പോർട്ടുകൾ പുറത്തുവന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ മുംബൈ സീസണിലെ ആദ്യ ഹോം മത്സരത്തിന് തിങ്കളാഴ്ച ഇറങ്ങും. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ് മുംബൈയുടെ എതിരാളികൾ.

English Summary:

MI Wanted To Trade Rohit Sharma For Warner But Didn't

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com