ADVERTISEMENT

ഐപിഎലി‍ൽ ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾ തുല്യദുഖിതർ ആണിപ്പോൾ. പവർപ്ലേ ഓവറുകളിൽ ചെണ്ട പോലെ തല്ലുവാങ്ങുന്ന സൂപ്പർ പേസർ മുഹമ്മദ് സിറാജ് ആണ് ബെംഗളൂരുവിന്റെ തലവേദനയെങ്കിൽ പവർപ്ലേ തീരും മുൻപേ പവലിയനിലേക്കു തിരിച്ചെത്തുന്ന ഓപ്പണിങ് ബാറ്റർ യശസ്വി ജയ്സ്വാളിന്റെ ഫോമില്ലായ്മയാണ് രാജസ്ഥാന്റെ ആശങ്ക.

മുഹമ്മദ് സിറാജ്

2023 ഐപിഎൽ സീസണിൽ പവർപ്ലേയിൽ ബെംഗളൂരു റോയൽ ‍ചാ‍ലഞ്ചേഴ്സിന്റെ വജ്രായുധമായിരുന്നു മുഹമ്മദ് സിറാജ്. പവർപ്ലേ ഓവറുകളി‍ൽ മാത്രം 10 വിക്കറ്റ് നേടിയ സിറാജ് ഐപിഎൽ പവർപ്ലേയിലെ ഏറ്റവും മികച്ച ഇക്കോണമി ബോളിങ്ങിലൂടെ അന്ന് റെക്കോർഡിട്ടു; 5.9. അതേ സിറാജാണ് ഇത്തവണ മങ്ങിപ്പോയത്. 6 മത്സരങ്ങളിലായി പവർപ്ലേയിൽ 10 ഓവർ എറിഞ്ഞ സിറാജ് വഴങ്ങിയത് 123 റൺസ്. പവർപ്ലേയിൽ ബെംഗളൂരു ടീം ഇതുവരെ വഴങ്ങിയ 21 സിക്സറുകളിൽ പത്തും സിറാജിന്റെ ഓവറുകളിലാണ്.

POWER PLAY (1–6 ഓവറുകൾ)

ഓവർ: 10

റൺസ്: 123

വിക്കറ്റ്: 1

ഇക്കോണമി: 12.3

ഈ സീസണിലെ മോശം പവർപ്ലേ ഇക്കോണമി

മുഹമ്മദ് സിറാജ്: 12.3

മിച്ചൽ സ്റ്റാർക്: 10.00

നാൻഡ്രെ ബർഗർ: 9.9

അസ്മത്തുല്ല ഒമറാസി: 9.3

പവർപ്ലേയിലെ മോശം ബോളിങ് ശരാശരി

മുഹമ്മദ് സിറാജ്: 123

യഷ് ദയാൽ: 109

എം.സിദ്ധാർഥ്: 62‌

തുഷാർ ദേശ്പാണ്ഡെ: 58

പവർപ്ലേയിൽ കൂടുതൽ സിക്സ് വഴങ്ങിയവർ

‌മുഹമ്മദ് സിറാജ്: 10ദീപക് ചാഹർ: 5

ജെറാൾഡ് കോട്‍സെ: 5

ഉമേഷ് യാദവ്: 5

യശസ്വി ജയ്സ്വാൾ

ഒരു മാസം മുൻപ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ട്വന്റി20 ശൈലിയിൽ ആഞ്ഞടിച്ച് ഇന്ത്യയുടെ വിജയശിൽപിയായ താരമാണ് യശസ്വി ജയ്സ്വാൾ. എന്നാൽ ട്വന്റി20യുടെ യഥാർഥ പരീക്ഷണവേദിയായ ഐപിഎലിൽ ജയ്സ്വാളിനു താളം പിഴയ്ക്കുന്നു. ഈ സീസണിൽ ഇതുവരെയുള്ള 5 ഇന്നിങ്സുകളിൽ ഒരിക്കൽപോലും പവർപ്ലേ ഓവറുകൾക്കപ്പുറം ബാറ്റു ചെയ്യാൻ ജയ്സ്വാളിനായിട്ടില്ല. 2023 ഐപിഎൽ സീസണിൽ ആദ്യ 5 മത്സരങ്ങൾക്കിടെ 2 അർധ സെഞ്ചറി നേടിയ താരത്തിന്റെ ഇത്തവണത്തെ ഉയർന്ന സ്കോർ 24.

ഷോർട്ബോൾ തലവേദന

ഈ സീസണിൽ ജയ്സ്വാൾ 3 തവണ പുറത്തായത് ഷോർട്‍ബോളുകളിലാണ്

ഫുൾ ലെങ്ത് പന്തുകൾ:

ശരാശരി: 5

‌സ്ട‌്രൈക്ക് റേറ്റ്: 71.4

‌ഔട്ട്: 1

ഗു‍ഡ് ലെങ്ത് പന്തുകൾ:

ശരാശരി: 41

‌സ്ട‌്രൈക്ക് റേറ്റ്: 164

‌ഔട്ട്: 1

ഷോർട്ബോളുകൾ:

ശരാശരി: 5.7

‌സ്ട‌്രൈക്ക് റേറ്റ്: 121.4

‌ഔട്ട്: 3

ജയ്സ്വാളിന്റെ സ്കോർ

Vs ലക്നൗ: 21 (12)

ഡൽഹി: 5 (7)

മുംബൈ: 10 (6)

ബെംഗളൂരു: 0 (2)‌

ഗുജറാത്ത്: 24 (19)

2023 സീസൺ

ഇന്നിങ്സ്: 14

‌റൺസ്: 625

‌ശരാശരി: 52.1

സ്ട്രൈക്ക് റേറ്റ്: 163.6

ഉയർന്ന സ്കോർ: 124

അർധ സെഞ്ചറി: 5

ഈ സീസൺ ഇതുവരെ

ഇന്നിങ്സ്: 5

‌റൺസ്: 63

‌ശരാശരി: 12.6

സ്ട്രൈക്ക് റേറ്റ്: 137

ഉയർന്ന സ്കോർ: 24

അർധ സെഞ്ചറി: 0

English Summary:

Mohammed Siraj, Yashasvi Jaiswal performance in IPL 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com