ADVERTISEMENT

മുംബൈ∙ ഐപിഎല്ലിലെ മുംബൈ ഇന്ത്യൻസ്– റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന്റെ ടോസ് അട്ടിമറിച്ചതായി ആരോപണം. ടോസ് മുംബൈ ഇന്ത്യൻസിനു ലഭിക്കാൻ മാച്ച് റഫറിയും മുൻ ഇന്ത്യൻ താരവുമായ ജവഗൽ ശ്രീനാഥ് കൃത്രിമം കാണിച്ചെന്നാണ് ഒരു വിഭാഗം ആരാധകര്‍ എക്സ് പ്ലാറ്റ്ഫോമിൽ ആരോപിച്ചത്. എന്നാൽ ടോസ് മുംബൈയ്ക്ക് അനുകൂലമാക്കാൻ ശ്രീനാഥ് ശ്രമിച്ചിട്ടില്ലെന്നു വ്യക്തമായ ദൃശ്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും.

പിച്ചിൽനിന്ന് കോയിൻ എടുത്ത ശ്രീനാഥ്, ആര്‍സിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി എന്താണു വിളിച്ചതെന്നു മറന്നുപോകുകയായിരുന്നു. ഇക്കാര്യം ചോദിച്ചു സ്ഥിരീകരിക്കുക മാത്രമാണ് ശ്രീനാഥ് ചെയ്തത്. മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബെംഗളൂരുവിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. ഏകപക്ഷീയമായ മത്സരത്തിൽ മുംബൈ ഏഴു വിക്കറ്റിനു വിജയിക്കുകയും ചെയ്തു. ആദ്യം ബാറ്റു ചെയ്ത ആർസിബി എട്ട് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണു നേടിയത്.

മറുപടി ബാറ്റിങ്ങിൽ 15.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ മുംബൈ ഇന്ത്യൻസ് വിജയത്തിലെത്തി. 27 പന്തുകൾ ബാക്കിനിൽക്കെയായിരുന്നു മുംബൈയുടെ വിജയം. മുംബൈ ഇന്ത്യൻസിനു വേണ്ടി ഇഷാൻ കിഷൻ (34 പന്തിൽ 69), സൂര്യകുമാർ യാദവ് (19 പന്തിൽ 52) എന്നിവർ അർധ സെഞ്ചറി നേടി. 24 പന്തുകൾ നേരിട്ട രോഹിത് ശർമ 38 റൺസെടുത്തു പുറത്തായി.

English Summary:

Huge Toss Tampering Claim During MI vs RCB Game

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com