ADVERTISEMENT

ലക്നൗ ∙ കഴിഞ്ഞ 8 സീസണുകളിലായി കുൽദീപ് യാദവ് ഐപിഎൽ ക്രിക്കറ്റിലുണ്ട്. 2 ടീമുകളിലായി ഇതുവരെ 74 മത്സരങ്ങളിൽ പന്തെറിഞ്ഞു. എന്നിട്ടും എതിരാളികൾക്ക് ഇതുവരെ ഈ കൈക്കുഴ സ്പിന്നറെ ശരിക്കും ‘പിടികിട്ടിയിട്ടില്ല’. അതിനു തെളിവായിരുന്നു വെള്ളിയാഴ്ച നടന്ന ലക്നൗ– ഡൽഹി ഐപിഎൽ മത്സരം.

വിക്കറ്റിന്റെ ഇരു വശങ്ങളിലേക്കും ഒരുപേലെ പന്ത് തിരിക്കുന്ന ഈ ചൈനാമാൻ ബോളർ വെറും 9 പന്തുകൾക്കിടെ 3 വിക്കറ്റു വീഴ്ത്തിയാണ് ലക്‌നൗവിന്റെ കഥ കഴിച്ചത്. പരുക്കിനെത്തുടർന്ന് 3 മത്സരങ്ങളിൽ പുറത്തിരിക്കേണ്ടി വന്ന കുൽദീപ് ഉജ്വല തിരിച്ചുവരവ് നടത്തിയപ്പോൾ ഡൽഹി ടീമും വിജയവഴിയിൽ തിരിച്ചെത്തി. ലക്നൗവിനെതിരെ ഡൽഹിക്ക് 6 വിക്കറ്റ് വിജയം. 

ഓരോ ബാറ്ററെയും സൂക്ഷ്മമായി പഠിച്ച്  സ്വയം വികസിപ്പിച്ചെടുക്കുന്ന ബോളിങ് തന്ത്രങ്ങളാണ് കുൽദീപിന്റെ വിജയമന്ത്രം. ലക്നൗവിനെതിരായ മത്സരത്തിൽ എട്ടാം ഓവറിൽ പന്തെറിയാനെത്തിയ താരം മൂന്നാം പന്തിൽ ആദ്യ ലക്ഷ്യം കണ്ട‌ു. ഇര ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസ്.  തൊട്ടടുത്ത പന്തിൽ ഒരു മാജിക്കൽ ഡെലിവറിയിലൂടെ വെസ്റ്റിൻഡീസിന്റെ ബാറ്റർ നിക്കൊളാസ് പുരാൻ ഗോൾഡൻ ഡക്കായി. വെറും 5 പന്തുകൾക്കുശേഷം കെ.എൽ.രാഹുലിന്റെ വിക്കറ്റെടുത്ത് കുൽദീപ് യാദവ് ലക്നൗവിനെ വീണ്ടും ഞെട്ടിച്ചു. 

English Summary:

Kuldeep Yadav magic again in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com