ADVERTISEMENT

മുംബൈ∙ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം മോശമെന്ന് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൻ. ചെന്നൈയ്ക്കെതിരെ മികച്ച ക്യാപ്റ്റൻസിയല്ല പാണ്ഡ്യയുടേതെന്ന് പീറ്റേഴ്സൻ പറഞ്ഞു. ‘‘അഞ്ച് മണിക്കൂർ മുൻപ് ടീം മീറ്റിങ്ങിലുള്ള പ്ലാൻ എയുമായാണ് ക്യാപ്റ്റന്‍ കളിക്കാനിറങ്ങുന്നത്. എന്നാൽ ആവശ്യമുള്ളപ്പോൾ പോലും പ്ലാൻ ബിയിലേക്കു പോകാൻ ക്യാപ്റ്റന്‍ തയാറാകുന്നില്ല.‌’’

‘‘പേസ് ബോളർമാർ 20 റൺസൊക്കെ വഴങ്ങുമ്പോൾ സ്പിന്നർമാർക്കു പന്തു നൽകാതിരിക്കുന്നത് എങ്ങനെയാണ്? പന്തെറിയാൻ സാധിക്കുന്ന സ്പിന്നർമാർ ഇവിടെയുണ്ട്. നിങ്ങൾ മത്സരത്തിന്റെ ഗതി മാറ്റണമായിരുന്നു.’’– പീറ്റേഴ്സന്‍ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ആരാധകരുടെ രോഷ പ്രകടനം ഹാർദിക്കിനെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പീറ്റേഴ്സൻ വ്യക്തമാക്കി. പ്രശ്നം എത്രയും പെട്ടെന്നു പരിഹരിക്കുകയാണു വേണ്ടതെന്നും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ പറഞ്ഞു.

‘‘ടോസ് ഇടാൻ എത്തുമ്പോഴൊക്കെ ഹാർദിക് വളരെയധികം ചിരിക്കുന്നുണ്ട്. സന്തോഷത്തോടെയുണ്ടെന്ന് അഭിനയിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അദ്ദേഹത്തിന് സന്തോഷമില്ല, അത് എനിക്ക് അറിയാം. പാണ്ഡ്യയ്ക്ക് എന്താണു സംഭവിക്കുന്നത്? ഗ്രൗണ്ടിലെ പ്രതിഷേധമെല്ലാം നമ്മൾ കേൾക്കുന്നതാണ്. പാണ്ഡ്യയെ ധോണി ഗാലറിയിലേക്ക് അടിക്കുമ്പോൾ എല്ലാവരും ആഘോഷിക്കുകയാണ്. അതു നിങ്ങളെ വേദനിപ്പിക്കും.’’

‘‘പാണ്ഡ്യയ്ക്കും വികാരങ്ങളുണ്ട്. അദ്ദേഹമൊരു ഇന്ത്യൻ താരമാണ്. ഇങ്ങനെയല്ല അദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ടത്. പ്രതിഷേധങ്ങൾ ക്രിക്കറ്റിനെ ബാധിക്കുന്നുണ്ട്. പ്രശ്നത്തിനു പരിഹാരം കാണണം.’’– പീറ്റേഴ്സൻ വ്യക്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും പാണ്ഡ്യയ്ക്കെതിരെ ഗാലറിയിൽനിന്ന് ആരാധകരുടെ പരിഹാസം ഉയർന്നിരുന്നു. ബാറ്റിങ്ങിലും ക്യാപ്റ്റൻ പാണ്ഡ്യയ്ക്കു തിളങ്ങാനായില്ല. ആറു പന്തിൽ വെറും രണ്ട് റണ്‍സാണു നേടിയത്. തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്താണ് പാണ്ഡ്യയെ പുറത്താക്കിയത്.

English Summary:

Hardik Pandya Smiling Too Much: Kevin Pietersen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com