ഋഷഭ് പന്തുള്ളപ്പോൾ സഞ്ജുവും രാഹുലും വേണ്ട; ഇർഫാൻ പഠാന്റെ ലോകകപ്പ് ടീമിൽ ഹാർദിക് പാണ്ഡ്യയും
Mail This Article
മുംബൈ∙ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ, കെ.എൽ. രാഹുൽ എന്നിവരെ ട്വന്റി20 ലോകകപ്പിലേക്കു പരിഗണിക്കേണ്ടതില്ലെന്ന നിലപാടിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെയാണ് ഇർഫാൻ പഠാൻ ലോകകപ്പ് ടീമിലേക്കു നിർദേശിക്കുന്നത്. രോഹിത് ശർമ, വിരാട് കോലി എന്നിവരെ ഉൾപ്പെടുത്തിയാണ് ഇർഫാൻ പഠാൻ 15 അംഗ ടീമിനെ സിലക്ട് ചെയ്തത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് ഇർഫാന്റെ ടീമിലെ പേസർമാര്‍.
ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം യശസ്വി ജയ്സ്വാളാണ് ടീമിലെ ഓപ്പണിങ് ബാറ്റർ. 15 അംഗ ടീമിൽ ശുഭ്മൻ ഗില്ലും സൂര്യകുമാർ യാദവും റിങ്കു സിങ്ങുമുണ്ട് . മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണു പേസ് ബോളിങ് ഓൾറൗണ്ടർമാർ. സ്പിന്നർമാരായി രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ എന്നിവരുണ്ട്. മേയ് ഒന്നിനു മുൻപ് ട്വന്റി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കണമെന്നാണ് ബിസിസിഐയുടെ നിർദേശം.
ഇർഫാൻ പഠാൻ തിരഞ്ഞെടുത്ത ഇന്ത്യൻ ടീം– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‍വേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്.