സഞ്ജു ട്വന്റി20 ലോകകപ്പ് കളിക്കണമെന്നു പറയാൻ കാരണമെന്ത്? ഈ കളിക്കണക്കുകൾ പറയും ഉത്തരം!
Mail This Article
8 ഇന്നിങ്സുകളിൽ നിന്ന് 62.8 ശരാശരിയിൽ 314 റൺസ്. 3 അർധ സെഞ്ചറികൾ. രാജസ്ഥാന് 7 വിജയങ്ങൾ സമ്മാനിച്ച സൂപ്പർ ക്യാപ്റ്റൻ. ഐപിഎൽ സീസൺ പാതിവഴി പിന്നിടുമ്പോൾ സഞ്ജു സാംസന്റെ ക്ലാസിനും ക്യാപ്റ്റൻസിക്കും കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. റൺനേട്ടക്കാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെയും ശുഭ്മൻ ഗില്ലിനെയുമൊക്കെ കടത്തിവെട്ടി അഞ്ചാം സ്ഥാനത്തുണ്ട് സഞ്ജു. ഈ സീസണിൽ 300 റൺസ് നേടുന്ന ആദ്യ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമെന്ന നേട്ടമാണ് ട്വന്റി20 ലോകകപ്പിനുളള ഇന്ത്യൻ ടീം പ്രഖ്യാപനം അടുത്തുനിൽക്കെ ശ്രദ്ധേയം.
സഞ്ജു@ IPL 2024
ഇന്നിങ്സ്: 8
റൺസ്: 314
ശരാശരി: 62.8
സ്ട്രൈക്ക് റേറ്റ്: 152.4
ഉയർന്ന സ്കോർ: 82
അർധ സെഞ്ചറി: 3
ഫോർ: 29
സിക്സ്: 13
നോട്ടൗട്ട്: 3
ലോകകപ്പ് ടീമിൽ ഇടംതേടുന്ന മറ്റു വിക്കറ്റ് കീപ്പർമാരുടെ പ്രകടനം
ഋഷഭ് പന്ത്
റൺസ്: 254, ശരാശരി: 36.3,
സ്ട്രൈക്ക് റേറ്റ്: 150.3, ഫിഫ്റ്റി: 2
ദിനേഷ് കാർത്തിക്
റൺസ്: 251, ശരാശരി: 83.7,
സ്ട്രൈക്ക് റേറ്റ്: 196.1, ഫിഫ്റ്റി: 2
കെ.എൽ.രാഹുൽ
റൺസ്: 286, ശരാശരി: 40.9,
സ്ട്രൈക്ക് റേറ്റ്: 143, ഫിഫ്റ്റി: 2
ഇഷാൻ കിഷൻ
റൺസ്: 192, ശരാശരി: 24,
സ്ട്രൈക്ക് റേറ്റ്: 168.4, ഫിഫ്റ്റി: 1
ജിതേഷ് ശർമ
റൺസ്: 128, ശരാശരി: 16,
സ്ട്രൈക്ക് റേറ്റ്: 125.5,
ഫിഫ്റ്റി: 0
ഈ സീസണിലെ നേട്ടങ്ങൾ
⏩ കൂടുതൽ അർധ സെഞ്ചറി– ഒന്നാമത് (3)
⏩ കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻ– ഒന്നാമത് (7)
⏩ കൂടുതൽ റൺസ് നേടിയ വിക്കറ്റ് കീപ്പർ– ഒന്നാമത് (314)
⏩ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ്– മൂന്നാം സ്ഥാനം (6)
⏩ വിക്കറ്റ് കീപ്പിങ്ങിൽ കൂടുതൽ പുറത്താക്കൽ– മൂന്നാം സ്ഥാനം (7)
⏩ ബാറ്റിങ്ങിൽ കൂടുതൽ റൺസ് – അഞ്ചാംസ്ഥാനം (314 റൺസ്)
⏩ മികച്ച ബാറ്റിങ് ശരാശരി– അഞ്ചാം സ്ഥാനം (62.80)
⏩ കൂടുതൽ ഫോർ– അഞ്ചാം സ്ഥാനം (29)