ADVERTISEMENT

ഹൈദരാബാദ്∙ ഹോം ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളുടെ മോശം ബാറ്റിങ് കണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച് ടീം ഉടമ കാവ്യ മാരൻ. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വെടിക്കെട്ട് ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹൈദരാബാദ്, ആർസിബിക്കെതിരെ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ആർസിബി 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണു നേടിയത്. സൺറൈസേഴ്സ് അനായാസം വിജയത്തിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

എന്നാൽ ബെംഗളൂരു ബോളർമാർ അവസരത്തിനൊത്തുയർന്നതോടെ ഹൈദരാബാദ് ബാറ്റർമാർ പ്രതിരോധത്തിലായി. 37 പന്തിൽ 40 റൺസെടുത്ത ഷഹബാസ് അഹമ്മദാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ. ഓപ്പണര്‍ അഭിഷേക് ശർമ (13 പന്തിൽ 31), ക്യാപ്റ്റൻ പാറ്റ് കമിൻസ് (15 പന്തിൽ 31) എന്നിവരും ഹൈദരാബാദിനായി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

20 ഓവറുകൾ ബാറ്റു ചെയ്ത ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. സൺറൈസേഴ്സിന്റെ ബാറ്റിങ് വെടിക്കെട്ട് കാണാൻ ഹൈദരാബാദിലെത്തിയ കാവ്യ മാരൻ ഗാലറിയിൽ മുഴുവൻ സമയവും നിരാശയോടെയാണ് ഇരുന്നത്. ഹൈദരാബാദ് താരങ്ങൾ പുറത്താകുമ്പോഴുള്ള കാവ്യയുടെ ഭാവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ നാലു പോയിന്റുമായി അവസാന സ്ഥാനത്താണ് ബെംഗളൂരു. എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ സണ്ഡ‍റൈസേഴ്സ് ഹൈദരാബാദ് അഞ്ചു വിജയങ്ങളുമായി മൂന്നാം സ്ഥാനത്തുണ്ട്. രാജസ്ഥാന്‍ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമാണു യഥാക്രമം ആദ്യ രണ്ടു സ്ഥാനങ്ങളിൽ.

English Summary:

Kavya Maran's Reaction During SRH's Loss vs RCB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com