മുൻ ക്യാപ്റ്റനെ അടുപ്പിക്കാതെ ദക്ഷിണാഫ്രിക്ക, ടെംബ ബാവുമ ട്വന്റി20 ലോകകപ്പ് കളിക്കില്ല; നോർട്യ ഇറങ്ങും
Mail This Article
കേപ്ടൗൺ∙ ട്വന്റി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ടെംബ ബാവുമ, ലുങ്കി എൻഗിഡി എന്നിവർക്ക് ഇടം ലഭിച്ചില്ല. 15 അംഗ ടീമിൽ പേസർ ആൻറിച് നോർട്യയുണ്ട്. ഒൻപതു മാസങ്ങൾക്കു ശേഷമാണ് നോർട്യ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത്. 2022 ലെ ട്വന്റി20 ലോകകപ്പിലും മാർക്രമിന്റെ കീഴിലാണു ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്.
ടോപ് ഓർഡർ ബാറ്റർ റിലീ റൂസോയെയും ദക്ഷിണാഫ്രിക്കന്‍ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ലുങ്കി എന്‍ഗിഡിയെ ട്രാവലിങ് റിസർവായി ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനൊപ്പം നിലനിർത്തും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ യുവ പേസർ നാന്ദ്രെ ബർഗറും ദക്ഷിണാഫ്രിക്കയുടെ ട്രാവലിങ് റിസർവായി ഉണ്ടാകും.
ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം– എയ്ഡൻ മാർക്രം, ഓറ്റ്നിയൽ ബാർട്മാൻ, ജെറാൾഡ് കോട്സീ, ക്വിന്റൻ ഡി കോക്ക്, ജോൺ ഫോർച്ചൂൺ, റീസ ഹെന്‍റിക്സ്, മാർകോ ജാൻസൻ, ഹെൻറിച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻറിച് നോർട്യ, കഗിസോ റബാദ, റയാൻ റിക്ക്ൾട്ടന്‍, ടബരെയ്സ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്സ്.